1 GBP = 104.15
breaking news

ഫ്രാൻസിൽ പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ചു മരണം

ഫ്രാൻസിൽ പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ചു മരണം

പടിഞ്ഞാറൻ-മധ്യ ഫ്രാൻസിൽ രണ്ട് ചെറിയ വിമാനങ്ങൾ യാത്രക്കിടെ കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ടൂർസ് നഗരത്തിന്റെ തെക്ക്-കിഴക്ക് ഇന്നലെ പ്രാദേശിക സമയം 16:30 ന് (15:30 ബിഎസ്ടി) രണ്ട് ലൈറ്റ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്.

50 ഓളം അഗ്നിശമന സേനാംഗങ്ങളടക്കം അടിയന്തര സംഘം സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. അപകടം നടന്ന സ്ഥലം സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന പ്രവർത്തകരും വളഞ്ഞിരുന്നു. ആൾ താമസമുള്ള സ്ഥലത്താണ് വിമാനം തകർന്നു വീണത്.
ടൂർസിന് തെക്ക് കിഴക്ക് 46 കിലോമീറ്റർ (29 മൈൽ) അകലെയുള്ള ലോച്ചസ് പട്ടണത്തിലെ ഒരു വീടിന് ചുറ്റുമായാണ് രണ്ട് പേരെ ഉൾക്കൊള്ളുന്ന മൈക്രോലൈറ്റ് എന്ന ചെറിയ വിമനം തകർന്ന് വീണത്. ഇതിലുണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടു. വീടിന്റെ വൈദ്യുതി മീറ്ററിൽ തീപടർന്നതായി ഒരു സാക്ഷി എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു.

മറ്റൊരു വിമാനമായ, ഡയമണ്ട് ഡിഎ 40, 100 മീറ്ററിൽ (328 അടി) കൂടുതൽ ജനവാസമില്ലാത്ത സ്ഥലതാണ് വീണത്. വിമാനത്തിൽ മൂന്ന് പേരുണ്ടായിരുന്നു. ഇവർ മൂവരും കൊല്ലപ്പെട്ടതായി പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥൻ നാദിയ സെഗിയർ എഎഫ്‌പിയോട് പറഞ്ഞു.

വിമാനം കണ്ടെത്താൻ ലിയോണിൽ നിന്നുള്ള എയർ എമർജൻസി സ്റ്റാഫുകളെ ആദ്യം കൊണ്ടുവന്നു, അത് പെട്ടെന്ന് തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇരകളുടെ ഐഡന്റിറ്റിയെക്കുറിച്ചോ കൂട്ടിയിടിയുടെ കാരണത്തെക്കുറിച്ചോ വിവരങ്ങൾ ലഭ്യമല്ല.
സംഭവത്തിൽ പ്രാദേശിക പോലീസ് അന്വേഷണം ആരംഭിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more