1 GBP = 104.15
breaking news

നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

രാജ്യതലസ്ഥാനത്തെ നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. 100 തൊഴിലാളികൾക്ക് സൗജന്യ പാസ് വിതരണം ചെയ്ത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പദ്ധതിക്ക് തുടക്കം കുറിച്ചു. തൊഴിലാളികൾക്ക് ഡിടിസി വെബ്‌സൈറ്റിലോ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സജ്ജീകരിച്ചിട്ടുള്ള 34 രജിസ്ട്രേഷൻ ബൂത്തുകളിലോ പാസിനായി രജിസ്റ്റർ ചെയ്യാം.

“ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിൽ രജിസ്റ്റർ ചെയ്ത 10 ലക്ഷം തൊഴിലാളികൾക്ക് തീരുമാനം ഗുണം ചെയ്യും. നിർമ്മാണ തൊഴിലാളികളിൽ ചിലർക്ക് മാത്രമാണ് ജോലി സ്ഥലത്തിന് സമീപം താമസം ലഭിക്കുന്നുള്ളൂ, മറ്റുള്ളവർ ദൂര സ്ഥലങ്ങളിൽ നിന്ന് ജോലിക്കെത്തുന്നവരാണ്. പ്രതിമാസം യാത്രാക്കൂലി ഇനത്തിൽ വലിയ തുക ഇവർക്ക് നഷ്ട്ടം വരുന്നു. എന്നാൽ ഇനി അതുണ്ടാവില്ല, യാത്രാക്കൂലിക്കായി മാറ്റുന്ന തുകക്കൂടി വീട്ടുകാർക്ക് നൽകാം” – പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് മനീഷ് സിസോദിയ പറഞ്ഞു.

ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലും(ഡിടിസി), ക്ലസ്റ്റർ ബസുകളിലും യാത്ര ചെയ്യുനത്തിനാണ് സൗജന്യ പാസ്. വെൽഡർമാർ, മിസ്‌ട്രികൾ, തൊഴിലാളികൾ, കൂലികൾ, പെയിന്റർമാർ, തുടങ്ങി കൺസ്ട്രക്ഷൻ സൈറ്റുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ഇനി യാത്രക്കൂലി നൽകാതെ യാത്ര ചെയ്യാം. നേരത്തെ 2019ൽ എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് പാസ് ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more