1 GBP = 104.15
breaking news

കോവിഡ്-19 കാലഘട്ടത്തിൽ തട്ടിപ്പിനിരയാകാതിരിക്കാനായി ബ്രിട്ടീഷ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് നിർദേശങ്ങൾ പുറത്തിറക്കി

കോവിഡ്-19 കാലഘട്ടത്തിൽ തട്ടിപ്പിനിരയാകാതിരിക്കാനായി ബ്രിട്ടീഷ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് നിർദേശങ്ങൾ പുറത്തിറക്കി

സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)

കോറോണ വൈറസ് പരത്തുന്ന കോവിഡ്-19 എന്ന രോഗത്തെ ഔദ്യോഗികമായി ലോക മാരക വ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ കുറ്റവാളികൾ ഈ അവസരം മുതലാക്കുകയും ദുർബലരായവരെ തട്ടിപ്പിന് ഇരയാക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു.

2020 മാർച്ചിൽ ഏകദേശം 400 മടങ്ങു തട്ടിപ്പുകൾ നടന്നതായി യു.കെ യിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബ്രിട്ടീഷ് പോലീസും മറ്റ് അധികാരികളും ഇത്തരം തട്ടിപ്പിനെതിരെ ജാഗരൂഗരായിരിക്കാൻ വേണ്ട നിർദേശങ്ങളും അറിവുകളും പൊതുജനങ്ങൾക്കായി പങ്കുവെക്കുന്നു.

ബ്രിട്ടീഷ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് നിർദേശങ്ങൾ:

  • നിങ്ങളുടെ പണവും വിവരങ്ങളും മറ്റുള്ളവരുമായി പങ്കുവക്കുന്നതിനുമുൻപ് ഒരു നിമിഷം ചിന്തിക്കുക.
  • ഇത് തട്ടിപ്പാണോ എന്നും ഈ ആവശ്യം നിരസിക്കണോ എന്നും ആലോചിച്ചു ഉചിതമായ തീരുമാനമെടുക്കുക.
  • തട്ടിപ്പുകാർ നിങ്ങളെ ധൃതി പിടിപ്പിക്കുകയും പരിഭ്രാന്തിയിൽ ആക്കുകയും ചെയ്തേക്കാം.
  • തട്ടിപ്പിന് ഇരയായാൽ അടിയന്തിരമായി നിങ്ങളുടെ ബാങ്കിനെ ബന്ധപ്പെടുകയും അതോടൊപ്പം പോലീസിനെ വിവരം അറിയിക്കുകയും ചെയ്യുക.

തട്ടിപ്പുകാർ പല വഴികളിലൂടെയും ആളുകളെ കബളിപ്പിക്കുവാൻ ശ്രമിക്കാറുണ്ട്. താഴെ പറയുന്ന കാര്യങ്ങൾ പ്രതേകം ശ്രദ്ധിക്കുക:

  • വൈറസ് ടെസ്റ്റുകൾ എൻ.എഛ്.എസിൽ മാത്രമേ നടത്താറുള്ളു.
  • കോവിഡ്-19 ന് ഇതുവരെയും മരുന്നുകൾ കണ്ടെത്തിയില്ല.
  • വ്യാജ ആൻടൈ-ബാക്റ്റീരിയൽ ജെല്ലുകളും മാസ്കുകളും വിൽക്കാൻ ശ്രമിക്കുന്നവരെ സൂക്ഷിക്കുക.
  • പ്രായമായവരെയും ദുര്ബലരായവരെയും കബളിപ്പിക്കാനായി വീട്ടു സാധനങ്ങൾ വാങ്ങിത്തരാമെന്നും മരുന്നുകൾ ഫർമാസികളിൽനിന്നും വാങ്ങിത്തരാമെന്നും പറഞ്ഞു വാതിലിൽ മുട്ടുകയും ചെയ്യുന്നത് മോഷണത്തിനുള്ള ശ്രമമായേക്കാം.
  • വൈറസ് ബാധ തടയാനായി വീട് വൃത്തിയാക്കിത്തരാം എന്ന വാഗ്ദാനവുമായി തട്ടിപ്പുകാർ രംഗത്തുണ്ട്.
  • ഇന്റർനെറ്റിലൂടെ നിങ്ങളുടെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ തട്ടിയെടുക്കുവാനുള്ള ശ്രമങ്ങൾ നടത്തുകയും അതിനായി ചില സന്ദേശങ്ങൾ നിങ്ങളുടെ കംപ്യൂട്ടറിലേക്കോ മൊബൈൽ ഫോണിലേക്കോ ഇമെയിൽ ആയോ തട്ടിപ്പുകാർ അയച്ചേയ്ക്കാം.
  • വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO), സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രീവെൻഷൻ (CDC) എന്നിവയുടെ പേരിൽ ഉള്ളതാണെന്ന വ്യാജേന നിങ്ങളുടെ സമീപ പ്രദേശങ്ങളിലുള്ള കോവിഡ് ബാധിതരുടെ വിവരങ്ങൾ അടങ്ങിയ ഇമെയിലുകൾ ലഭിക്കാൻ സാധ്യതയുണ്ട്.
  • വ്യാജ വെബ്സൈറ്റുകളിൽ നിന്നും കൊറോണ വൈറസ് വ്യാപനത്തെ സംബന്ധിച്ച ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും, പൊതുജനങ്ങൾ കൂടുതൽ വിവരങ്ങൾക്കായി ആ വെബ്സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുവാൻ ആവശ്യപ്പെടുകയും അതിലൂടെ തട്ടിപ്പിന് ഇരയാകാൻ ശ്രമിക്കുകയും ചെയ്തേക്കാം.
  • കൊറോണ വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാനായുള്ള ആകർഷകമായ നിക്ഷേപ പദ്ധതികളെപ്പറ്റിയും പൊതിയ വ്യാപാര നിർദേശങ്ങൾ നൽകിയും കബളിപ്പിക്കാൻ ശ്രമിച്ചേക്കാം.
  • എഛ്.എം. റെവെന്യു ആൻഡ് കസ്റ്റംസ് (HMRC) യിൽ നിന്നും ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിന്റെ ആവശ്യത്തിലേക്കെന്ന വ്യാജേനയുള്ള ഇമെയ്‌ലുകളിലൂടെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ ശേഖരിക്കുവാൻ വ്യാജ വെബ്സൈറ്റുകൾ അനവധി ഉണ്ടെന്നറിയുക.

മേല്പറഞ്ഞ ഏതെങ്കിലും തരത്തിൽ ഉള്ള തട്ടിപ്പിന് താങ്കളോ, താങ്കളുടെ അറിവിലുള്ള മറ്റാരെങ്കിലുമോ ഇരയായാൽ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടുക:

ഫോൺ: 0300 123 2040
ഇമെയിൽ: [email protected]

തട്ടിപ്പുകളെ തിരിച്ചറിയാനും അത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്ന വെബ്‌സൈറ്റിൽ ബന്ധപ്പെടുക:

http://www.citizensadvice.org.uk

ക്രൗൺ പ്രോസിക്യൂഷൻ സർവിസ് ബ്രിട്ടനിൽ പ്രചാരത്തിലുള്ള മലയാളവും ഹിന്ദിയും ഉൾപ്പെടെ 56 ഭാഷകളിൽ ഈ സന്ദേശം പ്രചരിപ്പിക്കുവാനായി തയ്യാറെടുക്കുന്നു. ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് വേണ്ടി മലയാള പരിഭാഷ തയ്യാറാക്കിയത് ജെ & ജെ ഇന്റെർപ്രെട്ടേഴ്സിലെ അഡ്വക്കേറ്റ് ജേക്കബ് എബ്രഹാം ആണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more