1 GBP = 104.15
breaking news

അതിർത്തികൾ തുറന്ന് ഫ്രാൻസ്; ചരക്ക് ഗതാഗതത്തിനും യാത്രക്കാർക്കും തടസ്സമില്ല

അതിർത്തികൾ തുറന്ന് ഫ്രാൻസ്; ചരക്ക് ഗതാഗതത്തിനും യാത്രക്കാർക്കും തടസ്സമില്ല

ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശിക്കാന്‍ ഫ്രാന്‍സ് അതിര്‍ത്തികള്‍ ഇന്ന് വീണ്ടും തുറക്കും. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യം അതിര്‍ത്തി അടച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ക്കും അത്യാവശ്യ യാത്രക്കാര്‍ക്കുമാണ് അനുമതി.

ഞായറാഴ്ചയാണ് ഫ്രാന്‍സ് അതിര്‍ത്തി അടച്ചത്. ഇതോടെ 2850തോളം ലോറികളാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. വിമാനങ്ങള്‍, ബോട്ടുകള്‍, ട്രെയിനുകള്‍ എന്നിവ പ്രവര്‍ത്തനം ആരംഭിക്കും. അതിര്‍ത്തിയില്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ പട്ടാളത്തെ അടക്കം നിയോഗിച്ചിട്ടുണ്ട്.ചരക്ക് ഗതാഗതത്തിന് തടസ്സം നേരിട്ടതോടെ രാജ്യത്ത് ഭക്ഷ്യ ക്ഷാമം രൂക്ഷമാകുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

ഫ്രാൻസും യുകെയും ധാരണയിലെത്തിയിട്ടും ഇറ്റലി, ഇന്ത്യ, പാകിസ്ഥാൻ എന്നിവയുൾപ്പെടെ മറ്റ് 50 ലധികം രാജ്യങ്ങൾ യുകെയിൽ നിന്നുള്ള യാത്രക്കാരെ തടയുന്നത് തുടരുകയാണ്.

കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദത്തിനെ നേരിടുന്നതിനായി യുകെ സർക്കാർ കർശനമായ നിയന്ത്രണങ്ങളാണ് ഇംഗ്ലണ്ടിന്റെ വലിയ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more