1 GBP = 104.21
breaking news

ഫ്രാൻസിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ സ്​ഥിരീകരിച്ചു; കടുത്ത ജാഗ്രതയിൽ രാജ്യം

ഫ്രാൻസിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ സ്​ഥിരീകരിച്ചു; കടുത്ത ജാഗ്രതയിൽ രാജ്യം

പാരീസ്​: ഫ്രാൻസിൽ ആദ്യമായി ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ സ്​ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. അതിവ്യാപന ശേഷിയുള്ള വൈറസായതിനാൽ രാജ്യത്ത്​ കടുത്ത നിരീക്ഷണം ഏർ​െപ്പടുത്തി. 50ഓളം രാജ്യങ്ങൾ നിലവിൽ യു.കെയിലേക്ക്​ യാത്രാവിലക്ക്​ ഏർപ്പെടുത്തിയിരുന്നു.

ഡിസംബർ 19ന്​ ബ്രിട്ടനിൽ നിന്ന്​ ലണ്ടനിലേക്ക്​ തിരിച്ചെത്തിയ പൗരനാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഡിസംബർ 21ന്​ പരിശോധനക്ക്​ വിധേയമാക്കിയ അദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. തിങ്കളാഴ്​ച ഫ്രാൻസ്​ ആരോഗ്യമന്ത്രി ഒലിവിയർ വെരൻ രാജ്യത്ത്​ കൊറോണ വൈറസിന്‍റെ വകഭേദം കണ്ടെത്തിയതായി സ്​ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്​ രോഗലക്ഷണങ്ങളില്ല. നിലവിൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്​ അദ്ദേഹം. 

രോഗം സ്​ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നവരെ ക​ണ്ടെത്താനുള്ള ശ്രമത്തിലാണ്​ ആരോഗ്യ വിദഗ്​ധർ. സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കാനാണ്​ നീക്കം. 

റോമിൽ ഒരാൾക്ക്​ പുതിയ കൊറോണ വൈറസ്​ രോഗം സ്​ഥിരീകരിച്ചതായി ഇറ്റാലിയൻ അധികൃതർ അറിയിച്ചു. ഡെൻമാർക്ക്​, നെതർലൻഡ്​സ്​, ആസ്​​േ​​ട്രലിയ എന്നീ രാജ്യങ്ങളിലായി ഒമ്പതോളം പേർക്ക്​ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ രോഗം സ്​ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

യൂറോപ്യൻ രാജ്യങ്ങളിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ പടരുന്നത്​ ആശങ്ക ഉയർത്തുന്നുണ്ട്​. യൂറോപ്പിൽ ഏറ്റവും കൂടുതൽ നാശം വിതക്കുന്നത്​ യു.കെയിലാണ്. ഇവിടെ ഇതുവരെ 68,000 മരണം റിപ്പോർട്ട്​ ചെയ്​തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more