1 GBP = 104.16
breaking news

അമ്മയുടെ പാത പിന്തുടർന്ന് നഴ്സുമാരായ ഒരേ ദിവസം ജനിച്ച മലയാളി സഹോദരിമാർ..

അമ്മയുടെ പാത പിന്തുടർന്ന് നഴ്സുമാരായ ഒരേ ദിവസം ജനിച്ച മലയാളി സഹോദരിമാർ..

യുകെയിൽ നാഷണൽ ഹെൽത്ത് സർവീസിൽ (NHS) ജോലിയിൽ പ്രവേശിച്ച, 21 വയസ്സ് പ്രായമുള്ള അലീന, അനീറ്റ,അലീഷ, ഏയ്ഞ്ചൽ എന്നീ ഒരേദിവസം ജനിച്ച നാല് ഹോദരിമാർ ഇംഗ്ലീഷ് പത്രങ്ങളിലടക്കം വാർത്തയിലിടം നേടി.

യുകെയിൽ ഇപ്സ്വിച്ച് ഹോസ്പിറ്റലിൽ നേഴ്സായി ജോലിചെയ്യുന്ന ജോബിയുടെയും, ഇതേ ഹോസ്റ്റലിൽ മെയിൻറനൻസിൽ എൻജിനീയറായി ജോലിചെയ്യുന്ന ഷിബു മാത്യുവിൻ്റെയും പുത്രിമാരാണിവർ.

2007-ലാണ് ജോബിയും ഭർത്താവ് ഷിബുവും ഒമാനിൽ നിന്നും ഇംഗ്ലണ്ടിൽ എത്തുന്നത്. ഒമാനിൽ വച്ച്   ഒരേ ദിവസം ജനിച്ച ഈ നാലു സഹോദരിമാരും ഇംഗ്ലണ്ടിലാണ് ഇവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അലീനയും ഏയ്ഞ്ചലും അനീറ്റയും നഴ്സിംഗ് തിരഞ്ഞെടുത്തപ്പോൾ  ആരോഗ്യ മേഖലയിലെ വിത്യസ്തമായ ഫിസിയോതെറാപ്പിയാണ് അനീഷ തെരഞ്ഞെടുത്തത്.

ഗൾഫിൽ നിന്നും യുകെയിലെത്തിയ ജോബിയുടെ നഴ്സിംഗ് ബിരുദം ഇവിടെ നഴ്സായി ജോലി ചെയ്യുവാൻ സാധിക്കാതിരുന്നതിനാൽ കെയർ ഹോമിൽ ജോലി ചെയ്ത് വീണ്ടും യൂണിവേഴ്സിറ്റി ഓഫ് സഫോക്കിൽ നിന്നും നഴ്സിംഗ് ബിരുദം കരസ്ഥമാക്കിയാണ് നഴ്സായി ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് മക്കൾ മൂന്നു പേരും അമ്മയുടെ പാതയിൽ അതേ യൂണിവേഴ്സിറ്റിയിൽ തന്നെ നഴ്സിംഗ് പഠനത്തിന് ചേരുകയും ചെയ്തു. നഴ്സിംഗ് ബിരുദം കരസ്ഥമാക്കിയ മക്കൾ മൂന്ന് പേരും ജോബി ജോലി ചെയ്യുന്ന ഇപ്സ്വിച്ച് ഹോസ്പിപിറ്റലിലാണ് ട്രെയിനിംങ്ങും, പ്ലേയ്സ്മെൻ്റും  എല്ലാം ചെയ്തത്.

അലീനയും ഏയ്ഞ്ചലും അനീറ്റയും കേംബ്രിഡ്ജ് റോയൽ പാപ്വവർത്ത് ഹോസ്പിറ്റലിൽ നഴ്സുമാരായി വിവിധ വാർഡുകളിൽ ജോലിക്ക് കയറി. നാലാമത്തെ സഹോദരി അനീഷ കെറ്ററിംഗ് ഹോസ്പിറ്റലിലാണ് ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നത്.

നാല് സഹോദരിമാരുടെ അഭിമാനകരമായതും, ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്നതിനുള്ള താല്പര്യത്തേയും യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡൻറ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ തുടങ്ങിയവർ അഭിനന്ദിച്ചു. യുക്മ ന്യൂസ് ടീമിൻ്റേയും അഭിനന്ദനങ്ങൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more