1 GBP = 98.28
breaking news

അനധികൃത കുടിയേറ്റക്കാരുമായി ബ്രിട്ടനിലേക്ക് വരികയായിരുന്ന ബോട്ട് മുങ്ങി കുട്ടികളുൾപ്പെടെ നാലുമരണം; പതിനഞ്ചുപേർ ആശുപത്രിയിൽ

അനധികൃത കുടിയേറ്റക്കാരുമായി ബ്രിട്ടനിലേക്ക് വരികയായിരുന്ന ബോട്ട് മുങ്ങി കുട്ടികളുൾപ്പെടെ നാലുമരണം; പതിനഞ്ചുപേർ ആശുപത്രിയിൽ

ലണ്ടൻ: ഫ്രാൻസിന്റെ തീരത്ത് നിന്ന് അനധികൃത കുടിയേറ്റക്കാരുമായെത്തിയ ബോട്ട് മുങ്ങിയതിനെ തുടർന്ന് രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും മരിച്ചു.ഡങ്കിർക്കിന് സമീപമാണ് ബോട്ട് മുങ്ങിയത്.

അഞ്ച്, എട്ട് വയസ് പ്രായമുള്ള രണ്ട് കുട്ടികളും ഇറാനിൽ നിന്നുള്ളതെന്ന് കരുതുന്ന ഒരു പുരുഷനും സ്ത്രീയും മരിച്ചു. മറ്റ് 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തന്റെ ചിന്തകൾ ഇരകളുടെ പ്രിയപ്പെട്ടവർക്കൊപ്പമാണെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഫ്രഞ്ച് അധികാരികൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്, ഈ അപകടകരമായ യാത്രകൾക്ക് സൗകര്യമൊരുക്കി ദുർബലരായ ആളുകളെ ഇരയാക്കുന്ന ക്രൂരരായ ക്രിമിനൽ സംഘങ്ങളെ തകർക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുങ്ങിയ ബോട്ട് ഫ്രഞ്ച് തീരത്ത് നിന്ന് 2 കിലോമീറ്റർ അകലെയുള്ള ഒരു കപ്പൽ യാത്രാ ചാനലിൽ പ്രാദേശിക സമയം 09:30 ന് കണ്ടതെന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചു.
നാല് ഫ്രഞ്ച് കപ്പലുകളും ഒരു ബെൽജിയൻ ഹെലികോപ്റ്ററും ഒരു ഫ്രഞ്ച് ഫിഷിംഗ് ബോട്ടും രക്ഷാപ്രവർത്തനത്തിനെത്തി ആളുകൾക്കായി തിരച്ചിൽ നടത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more