1 GBP = 104.16
breaking news

യു കെ മലയാളികളുടെ പിതാവ് മുൻ കേരളാ സ്റ്റേറ്റ് അഡീഷണൽ പ്രോസിക്യൂഷൻ ജനറൽ അഡ്വ. കെ.സി. പീറ്റര്‍ (74) നിര്യാതനായി….

യു കെ  മലയാളികളുടെ പിതാവ് മുൻ കേരളാ സ്റ്റേറ്റ് അഡീഷണൽ പ്രോസിക്യൂഷൻ ജനറൽ അഡ്വ. കെ.സി. പീറ്റര്‍ (74) നിര്യാതനായി….

യു കെ  മലയാളികളുടെ പിതാവ് കോട്ടയം അരീക്കര മുപ്രാപ്പള്ളിൽ അഡ്വ. കെ.സി. പീറ്റര്‍ (74) നിര്യാതനായി.പരേതൻ കരുണാകരൻ മന്ത്രിസഭാ കാലത്തു അഡീഷണൽ പ്രോസിക്യൂഷൻ ജനറലായി സേവനമനുഷ്‌ടിച്ചിട്ടുണ്ട്. ഭാര്യ അനിയമ്മ കല്ലറ വിരുത്തകുളങ്ങര കുടുംബാഗമാണ്. മക്കൾ: ജയൻ പീറ്റർ (യുകെ), പ്രിയൻ പീറ്റർ ( പ്രെസ്റ്റൺ), പ്രീതി അരുൺ. മരുമക്കൾ: ബിനി ആയാംകുടിയിൽ (യുകെ), ഷൈനി പുത്തൻപുരയിൽ (യുകെ), അരുൺ കൊടിയന്തറ.

മൃതദേഹം 13.09.2021 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകള്‍ 14.09.2021 ചൊവ്വാഴ്ച 02.30 pm ന് ഭവനത്തില്‍ നിന്നും ആരംഭിച്ച് അരീക്കര സെന്‍റ് റോക്കിസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ സംസ്കരിക്കുന്നതാണ്.

അഡ്വ. കെ.സി.പീറ്ററിൻ്റെ  നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൻ തോമസ്, സെക്രട്ടറി സുരേഷ് നായർ  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.  പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more