1 GBP = 104.14
breaking news

ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് ഒൻപത് ലക്ഷം പൗണ്ട്; ലെസ്റ്ററിലെ മുൻ എച്ച് എസ് ബി സി ജീവനക്കാരന് തടവ്

ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് ഒൻപത് ലക്ഷം പൗണ്ട്; ലെസ്റ്ററിലെ മുൻ എച്ച് എസ് ബി സി ജീവനക്കാരന് തടവ്

ലെസ്റ്റർ: ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ലക്ഷങ്ങൾ അടിച്ചു മാറ്റിയ മുൻ എച്ച് എസ്‌ ബി സി ബാങ്ക് ജീവനക്കാരനെ ജയിലിലടച്ചതായി പോലീസ് വെളിപ്പെടുത്തി. ഏകദേശം ഒൻപത് ലക്ഷത്തോളം പൗണ്ടാണ് ഇയ്യാൾ തട്ടിയെടുത്തത്.

2016 നും 2018 നും ഇടയിൽ എച്ച്എസ്ബിസിയുടെ ലെസ്റ്റർ ബ്രാഞ്ചിൽ ജോലി ചെയ്യുമ്പോൾ 30 കാരനായ ഹംസ ഇസാക്ക് അക്കൗണ്ട് വിശദാംശങ്ങൾ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇസക്കിന്റെ സഹായത്തോടെയും അറിവോടെയും മറ്റ് അക്കൗണ്ടുകളിലേക്ക് മൊത്തം 896,645.05 പൗണ്ട് നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

ലെസ്റ്ററിലെ അപ്പോളോ കോടതിയിൽ ഇസാക്ക് വഞ്ചനയും കമ്പ്യൂട്ടർ ദുരുപയോഗവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ സമ്മതിച്ചു. അഞ്ച് വർഷവും എട്ട് മാസവും തടവാണ് കോടതി ശിക്ഷ വിധിച്ചത്. തട്ടിപ്പ് കണ്ടെത്തിയതോടെ എച്ച് എസ് ബി സി നേരത്തെ തന്നെ ഇയ്യാളെ പുറത്താക്കിയിരുന്നു.

കഴിഞ്ഞ വർഷം ലെസ്റ്റർ ക്രൗൺ കോടതിയിൽ, വഞ്ചനയും കമ്പ്യൂട്ടർ ദുരുപയോഗ നിയമപ്രകാരമുള്ള നാല് കേസുകളിലും ഇസാക്ക് കുറ്റസമ്മതം നടത്തിയിരുന്നു. മൂന്ന് ഉപഭോക്താക്കൾക്ക് അവരുടെ അറിവോ അധികാരമോ കൂടാതെ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറിലൂടെയോ ബിൽ പേയ്‌മെന്റിലൂടെയോ അവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ചത് എച്ച്എസ്ബിസി കണ്ടെത്തിയിരുന്നു. തുടർന്ന് ലെസ്റ്റർഷയർ പോലീസ് കേസെടുക്കുകയായിരുന്നു.
നൈജീരിയക്കാരായ മൂന്ന് ഇരകളും യുകെയിൽ ഇടപാടുകൾ നടക്കുന്ന സമയത്ത് സ്വന്തം രാജ്യത്തായിരുന്നു.

ഇത് കൂടാതെ എ ക്ലാസ് മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കൽ, ആയുധം കൈവശം വയ്ക്കൽ, ക്രിമിനൽ സ്വത്ത് കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളും ഇസ്സാക്ക് സമ്മതിച്ചു. 2019 ഡിസംബറിൽ ഇയാളുടെ കാറിൽ നിന്ന് ഏകദേശം 700 പൗണ്ട് സ്ട്രീറ്റ് മൂല്യമുള്ള കൊക്കെയ്ൻ, ഒരു സ്റ്റൺ ഗൺ തുടങ്ങിയവ പോലീസ് കണ്ടെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more