1 GBP = 104.15
breaking news

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ ഗംഭീര ഓണാഘോഷ പരിപാടികൾക്കായി ഒരുങ്ങുന്നു; ആഘോഷങ്ങൾ വർണ്ണാഭമാക്കാൻ തട്ടിം മൂട്ടിം ഫെയിം മീനാക്ഷിയും

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ ഗംഭീര ഓണാഘോഷ പരിപാടികൾക്കായി ഒരുങ്ങുന്നു; ആഘോഷങ്ങൾ വർണ്ണാഭമാക്കാൻ തട്ടിം മൂട്ടിം ഫെയിം മീനാക്ഷിയും

ജോൺസൺ കളപ്പുരയ്ക്കൽ

പ്രസ്റ്റൺ: ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ ഗംഭീര ഓണാഘോഷ പരിപാടികൾക്കായി ഒരുങ്ങുന്നു. സെപ്റ്റം ബർ 10ന് ലോങ്ങ് ഗ്രിഡ് ജ് സിവിക് ഹാളിൽ അരങ്ങേറുന്ന ഓണാഘോഷപരിപാടികളിൽ പ്രമുഖ സീരിയിൽ ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രഭു (മീനാക്ഷി തട്ടിം മൂട്ടിം ) ‘സാന്നിധ്യം ‘കൂടുതൽ ‘ ‘വർണ്ണാഭമാക്കും.

ഇന്നലകളുടെ ഉണർത്തുപാട്ടുമായി ഓണസദ്യയും …കോൽക്കളിയും . തിരുവാതിരയും ..വടംവലിയും ദൃശ്യവിരുന്നാകുന്ന ഒട്ടനവധി കലാപരിപാടികളുമായി F O P വിപുലമായ ഓണാഘോഷ ത്തിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ വർഷം അ’ഞ്ഞുറിലധികം പേർക്ക് സദ്യയൊരുക്കിയ തിൻ്റെ അനുഭവസമ്പത്തുമായി ഭാരവാഹികൾ അരയും തലയും മുറുക്കി രംഗത്തുണ്ട്.

പ്രസ്റ്റൺ അൽഫോൺസാ പള്ളി വികാരി ഫാദർ ബാബു പുത്തൻപുരയ്ക്കൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് മീനാക്ഷി പ്രഭു എന്നിവർ മുഖ്യാതിഥികളാകും. ആഘോഷപരിപാടികൾക്ക് കോർഡിനേറ്റർ സിന്നി ജേക്കബിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ സജീവമായി രംഗത്തുണ്ട്. ഓണം പൊന്നോണം 2022 ലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു…. ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more