1 GBP = 107.76
breaking news

ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച അഞ്ച് അനധികൃത കുടിയേറ്റക്കാർ മരിച്ചു

ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച അഞ്ച് അനധികൃത കുടിയേറ്റക്കാർ മരിച്ചു

തണുത്തുറഞ്ഞ കാലാവസ്ഥയിൽ വടക്കൻ ഫ്രാൻസിൽ നിന്ന് ബ്രിട്ടനിലേക്ക് കടക്കാൻ ശ്രമിച്ച അഞ്ച് കുടിയേറ്റക്കാർ ഞായറാഴ്ച മരിച്ചു. ആറാമന്റെ നില ഗുരുതരമാണെന്ന് ഫ്രഞ്ച് മാരിടൈം അതോറിറ്റി അറിയിച്ചു. 30 ലധികം പേരെ രക്ഷപ്പെടുത്തിയതായി മാരിടൈം പ്രിഫെക്ചർ പ്രസ്താവനയിൽ പറഞ്ഞു. 2024-ൽ ചാനലിൽ റിപ്പോർട്ട് ചെയ്ത ആദ്യ കുടിയേറ്റ മരണമായിരുന്നു ഇവ. നാല് കുടിയേറ്റക്കാരാണ് ഒറ്റരാത്രികൊണ്ട് മരിച്ചത്. അഞ്ചാമത്തെ മൃതദേഹം ബീച്ചിൽ നിന്നാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.

പുലർച്ചെ രണ്ട് മണിയോടെ സംഘം റിസോർട്ട് പട്ടണമായ വിമറെക്സിൽ നിന്ന് ബോട്ടിൽ യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ് ബോട്ട് തകരാറിലായി പ്രവർത്തനം നിലച്ചത്. കടൽക്ഷോഭവും വേലിയേറ്റവും കാരണം ബോട്ട് മറിഞ്ഞു. അപകട സമയത്ത് തന്നെ ചില ആളുകൾ ബോട്ടിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. മരിച്ചവർ സിറിയൻ വംശജരായ യുവാക്കളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനത്തിനിടെ മരിച്ചവരോടൊപ്പം അബോധാവസ്ഥയിലുള്ളവരെയും കണ്ടെത്തിയിരുന്നു.

രക്ഷപ്പെട്ടവരെ കാലിസിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിന് അയച്ചിട്ടുണ്ട്. ഇത് മുങ്ങിമരണം അല്ലെങ്കിൽ തെർമൽ ഷോക്ക് ആവാനാണ് സാധ്യതയെന്നാണ് വിദഗ്ദർ പറയുന്നത്.

നിലവിലെ സാഹചര്യത്തിൽ വലിയ കപ്പലുകളിൽ യാത്ര ചെയ്യാൻ ശ്രമിക്കുന്ന കുടിയേറ്റക്കാർക്ക് അപകട സാധ്യതകൾ വളരെ കൂടുതലാണ്. സലാം അസോസിയേഷൻ മേധാവി ജീൻ-ക്ലോഡ് ലെനോയർ പറഞ്ഞു. 2023-ൽ ചാനൽ കടക്കാൻ ശ്രമിച്ച 12 കുടിയേറ്റക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2023-ൽ 30,000 കുടിയേറ്റക്കാർ ചെറിയ ബോട്ടുകളിൽ യൂറോപ്പിൽ നിന്ന് ബ്രിട്ടനിലേക്ക് ചാനൽ മുറിച്ചുകടന്നിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more