1 GBP = 104.15
breaking news

യുകെയിലെ പ്രഥമ ക്‌നാനായ ചാപ്പല്‍ ബിര്‍മിംഗ്ഹാമില്‍; വെഞ്ചെരിപ്പ് ജൂലൈ ആറിന്….

യുകെയിലെ പ്രഥമ ക്‌നാനായ ചാപ്പല്‍ ബിര്‍മിംഗ്ഹാമില്‍; വെഞ്ചെരിപ്പ് ജൂലൈ ആറിന്….

ബിര്‍മിങ്ഹാം: യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ക്ക് അഭിമാനമായി പ്രഥമ ക്‌നാനായ ചാപ്പലിന്റെ വെഞ്ചിരിപ്പ് കര്‍മ്മം ജൂലൈ ആറിന് നടക്കും. കോട്ടയം രൂപതാ സഹായ മെത്രാന്‍ അഭവന്ധ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി സെന്റ് മൈക്കിള്‍സ് ചാപ്പല്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കും.

ജൂലൈ ആറിന് വൈകുന്നേരം ആറ് മണിക്ക് മുത്തുകുടിയകളുടെയുംക്‌നാനായ പരമ്പരാഗത വേഷവിതാനത്തിലും അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരിയെ ഏലക്കാ മാലയണിയിച്ചു യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കാക്കുഴിയും മറ്റ് സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കും.

തുടര്‍ന്ന് സെന്റ് മൈക്കിള്‍സ് ചാപ്പലിന്റെ വെഞ്ചെരിപ്പ് കര്‍മ്മവും ദിവ്യബലിയും മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. സജി തോട്ടം, ഫാ. മാത്യു, ഫാ. ജസ്റ്റിന്‍ കാരയ്ക്കാട്ട് എന്നിവര്‍ സഹകാര്‍മികരാകും.

‘സഭാ – സമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി ക്‌നാനായ ജനത’ എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിയും ഓരോ ക്‌നാനായക്കാര്‍ക്കും തിലകകുറിയാവുകയാണ് യുകെയിലെ പ്രഥമ ക്‌നാനായ ചാപ്പല്‍.

വെഞ്ചെരിപ്പ് കര്‍മ്മത്തിലും തുടര്‍ന്നുള്ള സ്‌നേഹവിരുന്നിലും എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായിട്ടുള്ള കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം , ജോ. ട്രഷറര്‍ ഫിനൈല്‍ കളത്തില്‍കോട്ട്, അഡൈ്വസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more