1 GBP = 107.76
breaking news

സാമ്പത്തിക പ്രതിസന്ധി; 20,000 കോടി രൂപയെങ്കിലും വേണ്ടിവരും; കേന്ദ്ര നടപടിക്കെതിരെ സംസ്ഥാനം

സാമ്പത്തിക പ്രതിസന്ധി; 20,000 കോടി രൂപയെങ്കിലും വേണ്ടിവരും; കേന്ദ്ര നടപടിക്കെതിരെ സംസ്ഥാനം

സാമ്പത്തിക പ്രതിസന്ധിയിൽ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ സംസ്ഥാനം. ധനമന്ത്രി നിർമല സീതാരാമന് വീണ്ടും കത്തയക്കാൻ തീരുമാനം. ചെലവ് കൂടുതൽ ജനുവരി ഫെബ്രുവരി മാസങ്ങളിലാണ്. 20,000 കോടി രൂപയെങ്കിലും വേണ്ടിവരും.

തനത് വരുമാനം കഴിഞ്ഞ് 10,000 കോടി രൂപ സംസ്ഥാനം കണ്ടെത്തണം. ബദൽ മാർഗങ്ങളും കണ്ടെത്താൻ സംസ്ഥാനം തീരുമാനിച്ചു. പദ്ധതികൾക്ക് മുൻഗണന നിശ്ചയിക്കും. ശമ്പളവും പെൻഷനും നൽകാനുള്ള തുക കണ്ടെത്തുന്നതിന് പ്രാധാന്യം. ക്ഷേമ നിധികളെയും സഹകരണ ബാങ്കുകളെയും ആശ്രയിക്കാൻ സർക്കാർ നീക്കം.

സാമ്പത്തികവർഷത്തിന്‍റെ അവസാന ഘട്ടത്തിലും പ്രതീക്ഷിച്ചതോതിൽ കടമെടുക്കാൻ അനുമതി കിട്ടാത്തതിന്‍റെ സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയായി. നാലുമാസത്തെ ക്ഷേമപെൻഷൻ കുടിശികയുണ്ട്. ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിലും ശമ്പളം പരിഷ്കരിച്ചവകയിലും വൻ കുടിശികയാണ് ഉള്ളത്.

ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിലും ശമ്പളം പരിഷ്കരിച്ചവകയിലും വൻ കുടിശികയുണ്ട്. കരാറുകാർക്ക് ഉൾപ്പെടെ ഏറ്റവും കുറഞ്ഞത് 40,000 കോടി രൂപയെങ്കിലും നൽകാനുണ്ട്. ഇവയൊന്നും നിലവിൽ നൽകാനാവാത്ത സ്ഥിതിയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more