സജീഷ് ടോം
വൂസ്റ്റര്‍ യുകെ മലയാളികളെ ദുഃഖ ത്തിലാഴ്ത്തി കടന്നുപോയ ലിസമ്മ ചേച്ചിയുടെ മൃതദേഹം ഇന്നലെഉച്ചയ്ക്കുശേഷം വൂസ്റ്റര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് ബന്ധു ക്കളും സുഹൃത്തുക്കളും WMCA പ്രവര്‍ത്തകരും അടക്കം നൂറുകണക്കിനു മലയാളികള്‍ ലിസമ്മയ്ക്ക്
അന്തിമോപചാരം അര്‍പ്പിച്ചു.ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മ്മികത്വത്തില്‍ ആയിരുന്നു വിശുദ്ധ കുര്‍ബാന, യുക്മ ദേശീയ കമ്മിറ്റി യുടെ പ്രധിനിധിയായി ജനറല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസ്, മുന്‍ ദേശീയ പ്രസിഡണ്ട് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടി , സൗത്ത് ഈസ്റ്റ് ദേശീയ നിര്‍വ്വാഹക സമിതി അംഗം ജോമോന്‍ കുന്നേല്‍, സൗത്ത് വെസ്റ്റ് ദേശീയ നിര്‍വ്വാഹക സമിതി അംഗം ബിജു പെരിങ്ങത്തറ മിഡ്‌ലാന്‍ഡ്‌സ് റീജനല്‍ ട്രഷറര്‍ പോള്‍ ജോസഫ് ജോയിന്റ് സെക്രട്ടറി നോബി ജോസ് തുടങ്ങിയവര്‍ അന്തി മോപചാരം അര്‍പ്പിച്ചു .

വൈക്കം ആലിന്‍ച്ചുവട്ടില്‍ ജോസ് വര്‍ഗീസിന്റെ ഭാര്യയാണ് മരിച്ച ലിസമ്മ. വൂസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ തന്നെ നേഴ്‌സ് ആയി ജോലി ചെയ്യുന്ന ലിസ്മി ജോസ്, വെയില്‍സ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയായ ജെസ്ലി ജോസ്, എ ലെവല്‍ വിദ്യാര്‍ത്ഥിനിയായ ജെസ്വിന്‍ ജോസ് എന്നിവരാണ് മക്കള്‍.

നേരത്തെ യുക്മ ജനറല്‍ സെക്കറട്ടറി റോജിമോന്‍ വറുഗീസ്, നാഷണല്‍ ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍ തുടങ്ങിയവര്‍ WMCA പ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രിയില്‍ എത്തി ലിസമ്മയെ സന്ദര്‍ശിച്ചിരുന്നു മരണ ശേഷം മിഡ്‌ലാന്‍ഡ്‌സ് റീജനല്‍ പ്രസിഡണ്ട് ഡിക്‌സ് ജോര്‍ജ് , ജയകുമാര്‍ നായര്‍ അസോസിയേഷന്‍ ഫ്രാന്‍സിസ് സുധിര്‍ ജേക്കബ് തുടങ്ങിയവര്‍ നേരിട്ടെത്തി കുടുമ്പത്തെ അനുശോചനം അറിയിച്ചു . തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ വേഗത്തിലാക്കുവാന്‍ യുക്മാ നേതൃത്വം ഇന്ത്യന്‍ ഹൈ കമ്മിഷനുമായി നിരന്തര സമ്പര്‍ക്കത്തിലാണ്.

മാന്‍വെട്ടം കാരിക്കാമുകളേല്‍ കുടുംബാംഗം ആണ് ലിസമ്മ. കെ.ജെ പോള്‍ മാന്‍വെട്ടം, കുട്ടിയമ്മ തോമസ് (ഹൈദരാബാദ്), സിറിയക്ക് ജോസഫ് (യു.എസ് .എ) എന്നിവര്‍ സഹോദരങ്ങളാണ്. 2003 മുതല്‍ വൂസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു ലിസമ്മ . അന്ത്യ നിമിഷങ്ങളില്‍ കുടുംബത്തോടൊപ്പം സിറിയക്ക് ജോസഫും ഉണ്ടായിരുന്നു. സംസ്‌ക്കാരം പിന്നീട് വൈക്കം ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയില്‍ നടക്കും. ബന്ധു മിത്രാദി കളുടെ ദുഃഖത്തില്‍ യുക്മയും പങ്കു ചേരുന്നു ….




















click on malayalam character to switch languages