1 GBP = 104.15
breaking news

ബ്രിട്ടനിലെ ദൈനംദിന കോവിഡ് കേസുകളും ആശുപത്രിപ്രവേശനങ്ങളിലും 40 ശതമാനം വർദ്ധനവ്; ഫ്രീഡം ഡേ നാലാഴ്ചയോളം വൈകിയേക്കുമെന്ന് സൂചന

ബ്രിട്ടനിലെ ദൈനംദിന കോവിഡ് കേസുകളും ആശുപത്രിപ്രവേശനങ്ങളിലും 40 ശതമാനം വർദ്ധനവ്; ഫ്രീഡം ഡേ നാലാഴ്ചയോളം വൈകിയേക്കുമെന്ന് സൂചന

ലണ്ടൻ: ബ്രിട്ടനിലെ കോവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം ഏഴായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡെൽറ്റ വേരിയന്റിന്റെ വ്യാപനത്തെത്തുടർന്ന് ജാഗ്രത ആവശ്യമാണെന്ന് സർക്കാർ ശാസ്ത്രജ്ഞർ ഈ ആഴ്ച മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ജൂൺ 21 ഫ്രീഡം ഡേ സംരക്ഷിക്കാൻ സർക്കാർ വാക്സിൻ റോൾ ഔട്ട് കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളുടെ അവസാനം നാല് ആഴ്ച വരെ വൈകിയേക്കാമെന്നാണ് സൂചനകൾ. ദൈനംദിന കോവിഡ് കേസുകളിലും ആശുപത്രി പ്രവേശനങ്ങളിലും നാല്പത് ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതാണ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നത് നാലാഴ്ചയോളം വൈകിപ്പിക്കുമെന്ന സൂചനകൾ നൽകുന്നത്.

ജൂൺ 21 നകം 50 വയസ്സിനു മുകളിലുള്ളവർക്ക് രണ്ടാമത്തെ വാക്സിൻ ഡോസ് നൽകാമെന്ന ലക്ഷ്യത്തിൽ സർക്കാർ എത്തിച്ചേരുമെന്ന് ഇന്നലെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ഫൈസർ വാക്സിന്റെ ലഭ്യതക്കുറവ് ജൂൺ മുഴുവൻ വാക്സിൻ വിതരണം കുറയുമെന്ന് വ്യക്തമായി.

ഇന്ത്യൻ വേരിയന്റിൽ ഇപ്പോൾ 91 ശതമാനം പുതിയ അണുബാധകൾ ഉണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഇന്നലെ വെളിപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇംഗ്ലണ്ടിലെ എല്ലാ പ്രദേശങ്ങളിലും കോവിഡ് -19 കേസ് നിരക്ക് വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ആശുപത്രി പ്രവേശനത്തിലും താരതമ്യേന വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവിലെ കോവിഡ് നിരക്കനുസരിച്ച്, ജൂൺ 21 നകം യുകെ പ്രതിദിനം 15,000 കേസുകളും ജൂലൈ അവസാനത്തോടെ ജനുവരിയിലെ കേസുകൾക്ക് തുല്യമായെത്തുമെന്നുമാണ് സൂചന, മാത്രമല്ല നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തിയാൽ കേസുകൾ ഇനിയും വർദ്ധിപ്പിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more