1 GBP = 104.20
breaking news

ഫേസ്​ബുക്കിനും വാട്​സാപ്പിനും സംഭവിച്ചത്​ എന്താണ്​; അന്വേഷണവുമായി സൈബർ ലോകം

ഫേസ്​ബുക്കിനും വാട്​സാപ്പിനും സംഭവിച്ചത്​ എന്താണ്​; അന്വേഷണവുമായി സൈബർ ലോകം

തിങ്കളാഴ്ച രാത്രി ഒമ്പതോടെ സോഷ്യൽ മീഡിയയിലെ ഭീമൻമാർക്ക്​ എന്താണ്​ സംഭവിച്ചതെന്ന്​ അന്വേഷിച്ച്​ കൊണ്ടിരിക്കുകയാണ്​ സൈബർ ലോകം. ആറ്​ മണിക്കൂറുകൾക്ക്​ ശേഷം മൂന്ന്​ പേരും തിരികെ വന്നെങ്കിലും ദുരൂഹതകൾ ബാക്കിയാണ്​.

ഉപയോക്താക്കളെ സർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്​ൻ സംവിധാനത്തി​െൻറ തകരാറാണെന്നാണ്​ ഫേസ്​ബുക്ക്​ വിശദീകരിക്കുന്നത്​. എന്നാൽ, ഫേസ്​ബുക്കും വാട്ട്​സാപ്പും ഇൻസ്​റ്റഗ്രാമും ഒന്നിച്ചു​ പണിമുടക്കിയതിനു പിന്നിൽ ശക്തമായ ദുരൂഹതയുണ്ടെന്നാണ്​ സൈബർ ലോകം വിലയിരുത്തുന്നത്​.

അതിശക്തമായ സൈബർ ആക്രമണത്തിൽ നിന്ന്​ രക്ഷനേടാൻ സ്വന്തം സർവറുകൾ ഫേസ്​ബുക്ക്​ തന്നെ വിഛേദിച്ചതാണെന്ന്​ ഒരുകൂട്ടർ വാദിക്കുന്നു. അതേസമയം, സ്വന്തം സർവറി​െൻറ കോൺഫിഗറേഷനിൽ ഫേസ്​ബുക്ക്​ നടത്തിയ പരിഷ്​കരണം പാളിപ്പോയതായിരിക്കാമെന്നും ചില വിദഗ്​ധർ പറയുന്നു.

ഫേസ്​ബുക്ക്​ സ്വയം നടത്തിയ ചില ഒളിച്ചുകളികളാണ്​ ഇൗ മുങ്ങലിന്​ പിന്നിലെന്നും ആരോപണമുണ്ട്​. വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട്​ അമേരിക്കയിലടക്കം നിരവധി ആരോപണങ്ങളാണ്​ ഫോസ്​ബുക്കും വാട്​സാപ്പും നേരിട്ടത്​. യു.എസ്​ ഗവൺമെൻറ്​ ഫേസ്​ബുക്കിനെതിരെ കേസും ഫയൽ ചെയ്​തിരുന്നു. ഫേസ്​ബുക്​ സേവനങ്ങൾ മുങ്ങുന്നതിനും മണിക്കൂറുകൾക്ക്​ മുമ്പ്​ മുൻ ജീവനക്കാരി ഫ്രാൻസെസ്​ ഹോഗൻ സി.ബി.എസ്​ ചാനലിലെ ’60 മിനിറ്റ്സ് ഓൺ സൺഡേ’ എന്ന പരിപാടിയിൽ ഗുരുതര ആരോപണങ്ങളാണ്​ കമ്പനിക്കെതിരെ ഉന്നയിച്ചത്​.

ഇൗ ആരോപണങ്ങളിലെ തെളിവുകൾ നീക്കം ചെയ്യാൻ ഫേസ്​ബുക്ക്​ നടത്തിയ അഭ്യാസമാണ്​ മുങ്ങലിന്​ പിന്നിലെന്നും പറയുന്നു​. ഫേസ്​ബുക്കി​െൻറ ചരിത്രത്തിലെ ഏറ്റവും വലിയ ‘പണിമുടക്ക്​’ വെറും സാ​േങ്കതിക തകരാറാവില്ലെന്നാണ്​ വിദഗ്​ധരുടെ വിലയിരുത്തൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more