1 GBP = 104.15
breaking news

ഫെയ്സ്ബുക്ക് തകർന്നു, 500 കോടീശ്വരൻമാർക്ക് 11.76 ലക്ഷം കോടിയുടെ നഷ്ടം

ഫെയ്സ്ബുക്ക് തകർന്നു, 500 കോടീശ്വരൻമാർക്ക് 11.76 ലക്ഷം കോടിയുടെ നഷ്ടം

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍മീഡിയ നെറ്റ്‌വർക്ക് ഫെയ്സ്ബുക്കിന്റെ മുഖംമൂടി അഴിഞ്ഞുവീണതോടെ വിപണി ഇടി‍ഞ്ഞു. ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക കോടിക്കണക്കിന് പേരുടെ ഡേറ്റ ചോർത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഫെയ്സ്ബുക്ക് ഓഹരികൾ കുത്തനെ ഇടി‍യുകയായിരുന്നു.

കഴിഞ്ഞ ഏഴുദിവസത്തിനിടെ ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മാത്രം 1,000 കോടി ഡോളറാണ് (ഏകദേശം 65,025 കോടി രൂപ) നഷ്ടപ്പെട്ടത്. ഫെയ്സ്ബുക്ക് ഓഹരി 14 ശതമാനമാണ് ഇടിഞ്ഞത്. ഫെയ്‌സ്ബുക്കിലെ 17 ശതമാനം ഓഹരിയും സക്കർബർഗിന്റേതാണ്.

ഡേറ്റാ ചോർത്തൽ വാർത്ത പുറത്തുവന്നതോടെ ബ്ലൂംബെര്‍ഗ് കോടീശ്വരൻമാരുടെ പട്ടികയിൽ സക്കർബർഗ് ഏഴാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. ഓഹരി വിപണി ഇടിഞ്ഞതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ സക്കര്‍ബര്‍ഗ് ഉള്‍പ്പെടെ ലോകത്തിലെ 500 കോടീശ്വരൻമാരുടെ ആസ്തി 18,100 കോടി ഡോളർ (ഏകദേശം 11.76 ലക്ഷം കോടി രൂപ) നഷ്ടപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more