1 GBP = 104.15
breaking news

വൈറസ് വ്യാപനം അതിരൂക്ഷം; കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്; ലണ്ടനും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടും അതീവ ജാഗ്രതയിൽ

വൈറസ് വ്യാപനം അതിരൂക്ഷം; കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്; ലണ്ടനും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടും അതീവ ജാഗ്രതയിൽ

ലണ്ടനിലും, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും കൊറോണാവൈറസ് ഇന്‍ഫെക്ഷനുകള്‍ അതിവേഗം പടരുന്നതിന് പിന്നില്‍ കൊറോണാവൈറസിന്റെ രൂപമാറ്റം വന്ന സ്‌ട്രെയിനെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്. വിയുഐ- 202012/01 എന്നു വിളിക്കപ്പെടുന്ന പുതിയ വേരിയന്റുമായി നടക്കുന്ന ആയിരത്തിലേറെ പേരെയാണ് യുകെ വിദഗ്ധര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഹൗസ് ഓഫ് കോമണ്‍സില്‍ ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.

60 ലോക്കല്‍ അതോറിറ്റികളില്‍ സ്‌ട്രെയിന്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്പിലെ മറ്റ് സ്‌ട്രെയിനുകള്‍ക്ക് സമാനമാണ് പുതിയ രൂപവും. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് നടത്തിയ പതിവ് ടെസ്റ്റിംഗിന് ഇടയില്‍ കെന്റില്‍ നിന്നാണ് വിയുഐ- 202012/01 വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ കൊവിഡിനേക്കാള്‍ വേഗത്തില്‍ രോഗം പടര്‍ത്താന്‍ പുതിയ സ്‌ട്രെയിന് സാധിച്ചേക്കുമെന്ന് പ്രൊഫ ക്രിസ് വിറ്റി വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ അപകടമുള്ളതായി തെളിയിക്കാനുള്ള തെളിവുകളൊന്നും നിലവില്‍ ലഭിച്ചിട്ടില്ല.
ഇതിനിടെയാണ് ഇംഗ്ലണ്ടിലെ 61 ശതമാനം ജനസംഖ്യയും ടിയര്‍ 3 വിലക്കുകളിലേക്ക് നീങ്ങുന്നത്. സൗത്ത് ഈസ്റ്റ് മേഖലയിലെ നല്ലൊരു ശതമാനം ഇടങ്ങളും കൊവിഡ് വിലക്കുകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കുടുങ്ങും. ബുധനാഴ്ച പുലര്‍ച്ചെ ലണ്ടനില്‍ കര്‍ശനമായ വിലക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ഹാന്‍കോക് കോമണ്‍സില്‍ പ്രസ്താവിച്ചു. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, എസെക്‌സ് എന്നിവിടങ്ങളിലെ വലിയ മേഖലകളും ടിയര്‍ 3യിലേക്ക് വീഴും. കേസുകള്‍ കുത്തനെ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മറ്റ് വഴികളില്ലാതെ ലോക്ക്ഡൗണിന് തുല്യമായ വിലക്കുകള്‍ പ്രാദേശിക തലത്തില്‍ പ്രഖ്യാപിക്കുന്നത്.

ഇംഗ്ലണ്ടില്‍ 34 മില്ല്യണ്‍ ജനങ്ങള്‍ ടോപ്പ് ടിയര്‍ കൊവിഡ് നിയമങ്ങളില്‍ പെടും. ഇവിടങ്ങളില്‍ റെസ്റ്റൊറന്റും, പബ്ബും, ബാറും, തീയേറ്ററിനും പൂട്ടുവീഴും. എല്ലാ വിലക്കുകള്‍ക്കും ഡിസംബര്‍ 23ന് ക്രിസ്മസ് ബബ്ബിള്‍ പ്ലാനുകളുടെ ഭാഗമായി ഇളവ് നല്‍കുമെന്നും നം.10 സ്ഥിരീകരിച്ചു. എന്നാല്‍ പുതിയ വൈറസ് സ്‌ട്രെയിന്‍ സതേണ്‍ ഇംഗ്ലണ്ടില്‍ കൊവിഡ് കേസുകള്‍ക്ക് അതിവേഗം തിരികൊളുത്തുകയാണെന്ന് ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more