ടോം ജോസ് തടിയംപാട്
അവിടെ കണ്ടു ചോദിച്ചവര്‍ക്കെല്ലാം ഫാന്‍സി സണ്ണിയെ പറ്റി പറയാനുള്ളത് എവിടെ ചെന്നാലും അവിടെയുള്ളവര്‍ക്ക് സന്തോഷം പകരുന്ന വൃക്തിയായിരുന്നു അവര്‍ എന്നായിരുന്നു. കൂടാതെ സാമൂഹിക, ആത്മീയ രംഗങ്ങളില്‍ സജീവമായിരുന്ന ഫാന്‍സി തികഞ്ഞ നേതൃപാടവം പ്രകടിപ്പിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് .

പള്ളിയിലെ ആദ്യ വായന നടത്തിയ ഫാന്‍സിയുടെ സഹോദരി സുസന്റെ വാക്കുകള്‍ ഹൃദയസ്പര്‍ശിയായിരുന്നു. ‘ഞാന്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത് എന്റെ മൂത്ത സഹോദരി ഫാന്‍സിയുടെ സഹായം കൊണ്ടു മാത്രമാണ്. എന്നെ പഠിപ്പിച്ചതും കുടുംബത്തെ മുഴുവന്‍ കരകയറ്റിയതും ഫാന്‍സി ചേച്ചിയുടെ ശ്രമഫലമാണ്’എന്നാണ് സൂസന്‍ പറഞ്ഞത്.

മകന്‍ അമല്‍ സണ്ണി പറഞ്ഞത് ‘കടുത്ത വേദനയിലും എന്നെ കരിയിപ്പിക്കതിരിക്കാന്‍ അമ്മ ശ്രമിക്കുന്നത് കണ്ടാണ് എനിക്കു സങ്കടം തോന്നിയിട്ടുള്ളത് അമ്മയുടെ നഷ്ട്ടം എനിക്കു എന്നും വലിയ നഷ്ടം തന്നെയാണ്’ എന്നാണ്.

ലീഡ്‌സ് മലയാളി സമൂഹത്തിനു വേണ്ടി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് മെര്‍ലി പീറ്റര്‍, ജോജി തോമസ് എന്നിവരും സംസാരിച്ചു .

വൈകുന്നേരം ആറുമണിയോടു കൂടി ലീഡ്‌സിലെ സെന്റ്. വില്‍ഫ്രഡ് പള്ളിയില്‍ എത്തിയ മൃതദേഹം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭ ബിഷപ്പിന്റെ നേതൃത്വത്തില്‍ പള്ളിയുടെ അകത്തേക്ക് ആനയിച്ച് കൊണ്ടു വന്നു. പിന്നിട് നടന്ന കുര്‍ബാന മദ്ധ്യ ഒരാള്‍ മരിക്കുമ്പോള്‍ അയാള്‍ ജനിക്കുകയാണ് ചെയ്യുന്നത് എന്നാണ് സഭ കാണുന്നത്. അതു കൊണ്ട് ഫാന്‍സി സ്വര്‍ഗത്തില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ഇപ്പോള്‍ ജനിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നു ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു .
ഭര്‍ത്താവിനും, കുടുംബത്തിനും, സഭക്കും , സമൂഹത്തിനും മാതൃകയായിരുന്നു ഫാന്‍സിയുടെ ജീവിതം എന്നു ബിഷപ്പ് കൂട്ടിച്ചേര്‍ത്തു .

ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് വിവിധ സംഘടനകള്‍ റീത്ത് സമര്‍പ്പിച്ചു. ഇടുക്കി ചാരിറ്റിക്കു വേണ്ടി ടോം ജോസ് തടിയംപാട്, വില്‍സണ്‍ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് റീത്ത് സമര്‍പ്പിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷമായി അര്‍ബുദ രോഗത്തോടു ഫാന്‍സി യുദ്ധം ചെയ്യുകയായിരുന്നു കഴിഞ്ഞ ഡിസംബര്‍ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫാന്‍സി കഴിഞ്ഞ ഞായറാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു.

ബോഡി ഇന്ന് നാട്ടിലേക്കു തിരിക്കും. ശവസംസ്‌കാരം ജന്മനാടായ കോഴിക്കോട്ട് തോട്ടുമുഖം പള്ളിയില്‍ വരുന്ന ശനിയാഴ്ച സംസ്‌കരിക്കും. ഭര്‍ത്താവു സണ്ണിയും, മകന്‍ അമല്‍ സണ്ണിയും, സഹോദരി സൂസനും മൃതദേഹത്തെ അനുഗമിക്കും.
പൊതു ദര്‍ശന ശുശ്രൂഷകള്‍ക്ക് ഫാ. മാത്യു ചൂരപൊയ്കയില്‍, ഫാ. മാത്യു മുലയോലി, ഓര്‍ത്തോഡക്‌സ് സഭ വികാരി ഫാ. ഹാപ്പി ജേക്കബ് എന്നിവര്‍ സഹകര്‍മ്മികളായി ബിഷപ്പിനെ സഹായിച്ചു.

click on malayalam character to switch languages