1 GBP = 104.20
breaking news

ഋഷഭ് പന്തിന് ഇപ്പോഴും അവസരം’; സഞ്ജു വിരമിക്കണമെന്ന് ആരാധകർ

ഋഷഭ് പന്തിന് ഇപ്പോഴും അവസരം’; സഞ്ജു വിരമിക്കണമെന്ന് ആരാധകർ

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി-20കളിൽ അവസരം ലഭിക്കാത്ത സഞ്ജു വിരമിക്കണമെന്ന് ആരാധകർ. അയർലൻഡിനെതിരെ നന്നായി കളിച്ചിട്ടും സഞ്ജുവിന് അർഹിക്കുന്ന അവസരം നൽകുന്നില്ലെന്നും 48 മത്സരങ്ങൾ കളിച്ചിട്ടും മികച്ച പ്രകടനങ്ങൾ നടത്താത്ത ഋഷഭ് പന്തിന് വീണ്ടും അവസരങ്ങൾ നൽകുന്നു എന്നും ആരാധകർ കുറ്റപ്പെടുത്തുന്നു. ടി-20 ലോകകപ്പ് ടീമിൽ സഞ്ജുവിന് അവസരം ലഭിക്കില്ലെന്നും വിരമിക്കുന്നതാണ് നല്ലതെന്നുമാണ് ആരാധകർ പറയുന്നത്. 

ബിസിസിഐ സഞ്ജുവിനോട് ചെയ്യുന്നത് നീതികേടാണെന്ന് ആരാധകർ പറയുന്നു. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് സഞ്ജു ഇംഗ്ലണ്ടിനോ ഓസ്ട്രേലിയക്കോ വേണ്ടി കളിക്കണം. ഹൂഡയുടെ കളി മാത്രമേ ബിസിസിഐ കാണുന്നുള്ളൂ എന്നുമൊക്കെ ആരാധകർ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more