1 GBP = 104.15
breaking news

പടിഞ്ഞാറൻ യൂറോപിന്‍റെ ജീവനെടുത്ത്​ മഹാപ്രളയം; മരണം 125ലേറെ, നൂറുകണക്കിന്​ പേരെ കാണാനില്ല

പടിഞ്ഞാറൻ യൂറോപിന്‍റെ ജീവനെടുത്ത്​ മഹാപ്രളയം; മരണം 125ലേറെ, നൂറുകണക്കിന്​ പേരെ കാണാനില്ല

ബെർലിൻ: ജർമനി, ബെൽജിയം, നെതർലൻഡ്​സ്​ രാജ്യങ്ങളെ മുക്കി രൂക്ഷമായി തുടരുന്ന മഹാപ്രളയത്തിൽ മരണസംഖ്യ കുതിക്കുന്നു. ജർമനിയിലെ റൈൻലാൻഡ്​-പാലറ്റിനേറ്റ്​ സംസ്​ഥാനത്ത്​ 63 പേരും അയൽ സംസ്​ഥാനമായ റൈൻ- വെസ്റ്റ്​ഫാലിയയിൽ 43 പേരും മരിച്ചു. രണ്ടിടങ്ങളിലും കുതി​ച്ചെത്തിയ വെള്ളപ്പാച്ചിലിൽ നൂറുകണക്കിന്​​ പേർ ഒലിച്ചുപോയതിനാൽ മരണസംഖ്യ ഉയരുമെന്ന ആശങ്കയുണ്ട്​. അയൽരാജ്യമായ ബെൽജിയത്തിൽ 20 മരണം സ്​ഥിരീകരിച്ചിട്ടുണ്ട്​. 20 പേരെ കാണാനില്ല. ബെൽജിയത്തിൽനിന്ന്​ നെതർലൻഡ്​സിലേക്ക്​ ഒഴുകുന്ന മ്യൂസ്​ പുഴയിൽ ജലനിരപ്പ്​ ഇപ്പോഴും അപകടകരമായി ഉയരുകയാണ്​. ലക്​സംബർഗ്​, സ്വിറ്റ്​സർലൻഡ്​ എന്നീ രാജ്യങ്ങളിലും സ്​ഥിതി ഗുരുതരമാണെന്ന്​ റിപ്പോർട്ടുകൾ പറയുന്നു.

ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയാണ്​ നൂറ്റാണ്ടിനിടെ യൂറോപ്​ സാക്ഷിയായ ഏറ്റവും വലിയ പ്രളയത്തിനിടയാക്കിയത്​. ജർമനിയിൽ നിരവധി വീടുകൾ തകർന്നത്​ ആയിരങ്ങളെ ഭവന രഹിതരാക്കി. കനത്ത നാശനഷ്​ടങ്ങളും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. 

ആഗോള താപനം മൂലമുണ്ടായ തോരാമഴയാണ്​ അപ്രതീക്ഷിത പ്രളയത്തിന്​ കാരണമെന്നാണ്​ വിലയിരുത്തൽ. വ്യവസായ യുഗം ആരംഭിച്ച ശേഷം അന്തരീക്ഷ മർദം ഇതിനകം 1.2 ഡിഗ്രി കൂടിയിട്ടുണ്ട്​. അത്​ ഇനിയും ഉയരുമെന്നാണ്​ ആശങ്ക. 

രക്ഷാ പ്രവർത്തനവുമായി സൈനികരും പൊലീസും രംഗത്തുണ്ട്​. ലോക രാജ്യങ്ങൾ സഹായം വാഗ്​ദാനം ചെയ്​തിട്ടുമുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more