1 GBP = 104.16
breaking news

ഇത് ചരിത്ര മുഹൂർത്തം; എക്‌സ്‌ട്രാ ടൈമിൽ ജർമ്മനിയെ തകർത്ത് ഇംഗ്ലണ്ടിന്റെ സിംഹക്കുട്ടികൾ യൂറോ 2022ൽ

ഇത് ചരിത്ര മുഹൂർത്തം; എക്‌സ്‌ട്രാ ടൈമിൽ ജർമ്മനിയെ തകർത്ത് ഇംഗ്ലണ്ടിന്റെ സിംഹക്കുട്ടികൾ യൂറോ 2022ൽ

ലണ്ടൻ: ഇന്നലെ വിംബ്ലി സ്റ്റേഡിയത്തിലെ ആരാധകർക്ക് മുന്നിൽ ചരിത്ര മുഹൂർത്തം സമ്മാനിച്ച് ഇംഗ്ലണ്ടിന്റെ സിംഹക്കുട്ടികൾ. മുൻ ചാമ്പ്യന്മാരായ ജർമ്മനിയെ എക്ട്രാ ടൈമിൽ 2 -1 ന് തകർത്ത്കൊണ്ടാണ് യൂറോ 2022 വനിതാ ഫുട്‍ബോൾ ട്രോഫിയിൽ ഇംഗ്ലണ്ട് ആദ്യമായി മുത്തമിട്ടത്.

സിംഹകുട്ടികളുടെ ചരിത്രവിജയത്തിന് ശേഷം പാർട്ടിക്കുള്ള സമയമായി എന്ന് മാനേജർ സറീന വീഗ്മാൻ പറഞ്ഞു. ഇംഗ്ലണ്ട് വീഥികളിലെല്ലാം ഇന്നലെ രാത്രി ആരാധകരുടെ ആഘോഷമായിരുന്നു.

എക്‌സ്‌ട്രാ ടൈം അവസാനിക്കാൻ 10 മിനിറ്റ് മാത്രം ശേഷിക്കെ, ഇംഗ്ലണ്ടിന്റെ ക്ലോ കെല്ലി ഒരു കോർണറിൽ നിന്ന് തൊടുത്ത ഷോട്ടായിരുന്നു ജർമനിയുടെ ഗോൾ വല കുലുക്കിയത്. 1-1 ന് സമനിലയിൽ അവസാനിച്ചതിനെത്തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നത്. 62-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ എല്ല ടൂൺ ഒരു ഗോൾ നേടിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more