1 GBP = 104.13
breaking news

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് വിസ ആവശ്യമില്ല

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് വിസ ആവശ്യമില്ല

ബ്രെസ്സൽസ്: ബ്രെക്സിറ്റ്‌ ചർച്ചകൾ ആരംഭിച്ചപ്പോൾ മുതൽ തന്നെ ഏറെ ചർച്ചയായതാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുന്ന ബ്രിട്ടീഷ് പൗരന്മാരുടെ അവകാശങ്ങൾ. വിസയില്ലാതെ തന്നെ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുന്ന നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്ന പൊതുധാരണയാണ് പൊതുവിൽ ഉണ്ടായത്, എന്നാൽ അതിന് ഘടക വിരുദ്ധമായാണ് യൂറോപ്യൻ കമ്മീഷൻ നയം വ്യക്തമാക്കിയത്. മലയാളികൾ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് പൗരന്മാർക്ക് ഏറെ ആഹ്ലാദം നൽകുന്ന തീരുമാനമാണ് ഇന്നലെ സ്ട്രാസ്ബർഗിൽ നടന്ന യോഗത്തിൽ യൂറോപ്യൻ കമ്മീഷൻ കൈക്കൊണ്ടത്.

90 ദിവസം വരെ വിസയില്ലാതെ യൂറോപ്യൻ രാജ്യങ്ങളിൽ തുടരാൻ കഴിയും. എന്നാൽ യുകെ ഡ്രൈവിങ് ലൈസൻസ് ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ സ്വീകാര്യമല്ല. യുകെ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കണമെങ്കിൽ അതാത് രാജ്യങ്ങളിലെ നിയമം അനുസരിച്ചാകും. മിക്ക ഇയു രാജ്യങ്ങളിലും ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് ഉപയോഗിച്ചാവും വാഹനമോടിക്കാനാവുക. അതേസമയം വിമാനത്താവളങ്ങളിലും മറ്റ് അതിർത്തികളിലും ഇയു പൗരന്മാർക്ക് ലഭിച്ചിരുന്ന പ്രിയോറിറ്റി ഇയു പാസ്പോർട്ട് കൗണ്ടറുകൾ ബ്രിട്ടീഷ് പൗരന്മാർക്ക് ഉപയോഗിക്കാനാവില്ല.

സ്ട്രാസ്ബെർഗിലെ യൂറോപ്യൻ യൂണിയൻ കമ്മീഷൻ വൈസ് പ്രസിഡന്റ് ഫ്രാൻസ് ടിമേർമാൻസാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നോ ഡീൽ ബ്രെക്സിറ്റാണ് സംഭവിക്കുന്നതെങ്കിൽ പോലും ബ്രിട്ടീഷ് പൗരന്മാർക്ക് വിസയില്ലാതെ ഇയു രാജ്യങ്ങൾ സന്ദർശിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more