1 GBP = 104.15
breaking news

പ്രമുഖ ഫേസ് ബുക്ക് ഗ്രൂപ്പായ ഇംഗ്ലണ്ടിലെ അച്ചായന്മാരുടെ ഓൺലൈൻ വടംവലി മൽസരം; അശരണർക്കു ആശ്വാസമായി ഗാന്ധിജയന്തി ദിനത്തിൽ സമ്മാനത്തുക കൈമാറി…

പ്രമുഖ ഫേസ് ബുക്ക് ഗ്രൂപ്പായ ഇംഗ്ലണ്ടിലെ അച്ചായന്മാരുടെ ഓൺലൈൻ വടംവലി മൽസരം; അശരണർക്കു ആശ്വാസമായി ഗാന്ധിജയന്തി ദിനത്തിൽ സമ്മാനത്തുക കൈമാറി…

മാഞ്ചസ്റ്റർ :- യുകെയിലെ സജീവ ഫെയ്സ്ബുക്ക് ഗ്രൂപ്പായ “ഇംഗ്ളണ്ടിലെ അച്ചായന്മാരുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒന്നാമത് ഓൺലൈൻ വടംവലി മൽസരത്തിന് തീരശീല വീണപ്പോൾ അതിലെ നിരവധി സമ്മാനത്തുകകൾ ഒട്ടനവധി കുടുംബങ്ങളുടെ കണ്ണീരൊപ്പി.

ഒന്നാം സ്ഥാനം ലഭിച്ച ഇരവിമംഗലം കക്കത്തുമല സെൻറ് മേരിസ് ടീം തങ്ങൾക്കു ലഭിച്ച നാൽപത്തിനായിരം രൂപയോടൊപ്പം ടീമംഗങ്ങളും നാട്ടുകാരും സമാഹരിച്ച തുകയും ചേർത്ത് ഒന്നര ലക്ഷത്തിലധികം രൂപയാണ് ഗാന്ധിജയന്തി ദിനത്തിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചത്. രണ്ടാം സ്ഥാനം ലഭിച്ച തൊമ്മനുംമക്കളും കോട്ടയം ടീം തങ്ങളുടെ നാട്ടിലുള്ള ഒരാളുടെ കിഡ്നി മാറ്റി വെയ്ക്കുന്നതിന് ഇരുപത്തിയ്യയായിരം രൂപാ നൽകി.മൂന്നാം സ്ഥാനം ലഭിച്ച ക്ളാസ്സിക് സ്രാബിയ ബസാർ തങ്ങളുടെ സമ്മാനത്തുകയായ പതിനായിരം രൂപ കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചത്.

ഇവിടെ എടുത്ത് പറയേണ്ട ഒരു കാര്യം എന്നത് ഈ മൽസരത്തിൽ സമ്മാനം ലഭിച്ച മൂന്ന് ടീമും അവർക്ക് ലഭിച്ച സമ്മാനത്തുക മുഴുവനും മാത്രമല്ല അതിൽ കൂടുതൽ തങ്ങളുടെ സഹോദരനും എഗൈൻ കൊണ്ടോട്ടി മലപ്പുറം ടീമിന്റെ താരവും കോച്ചുമായ മുജീബ് കൊണ്ടോട്ടിയുടെ വൃക്കചികിത്സക്കാണ് നൽകിയത്. കോർട്ടുകളിൽ പരസ്പരം പോരടിക്കുന്നവർ കൂടപ്പിറപ്പിനുവേണ്ടി കൈകൾ കോർക്കുന്ന കാഴ്ചയാണ് നമ്മുക്കിവിടെ കാണാൻ സാധിച്ചത്.


മൽസരത്തിലെ സ്റ്റാറായ ക്ളാസ്സിക് സ്രാബിയ ബസാറിന്റെ മൂസാകോയ്ക്ക് അയ്യായിരം രൂപാ സമ്മാനമായി ലഭിച്ചു.ഈ ഓൺലൈൻ വടംവലി മൽസരത്തിലൂടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒരു നിയോഗമാകാൻ സാധിച്ചത്തിൽ അതിയായ സന്തോഷമുണ്ടെന്നു ഗ്രൂപ്പിന്റെ അഡ്മിനും എല്ലാമല്ലാമായ റോയി ജോസഫ്  മാൻവെട്ടം ഞങ്ങളോട് പറഞ്ഞു. 

അടുത്ത മൽസരത്തിന്റെ അണിയറ പ്രവർത്തനത്തിലാണ് മോഡറേറ്ററർമാരായ ജോബോയി ജോസഫ് , സൽജാൻ പ്ളാമൂട്ടിൽ ജോൺ, രാകേഷ് ശങ്കരൻ, ജോണെറ്റ് ജോൺസൺ , അജി തെക്കേകുറ്റ് എന്നിവർ. ആറുമാസങ്ങൾക്കുമുൻപ് യുകെയിലെ മലയാളികൾക്കുവേണ്ടി ആരംഭിച്ച ഈ ഫേസ്ബുക്ക് കൂട്ടായ്മ ഇപ്പോൾ ലോകത്തിന്റെ  നാനഭാഗത്തുന്നിനുള്ള അൻപത്തിനായിരത്തോളം വരുന്ന മലയാളികളുടെ ഒരു കൂട്ടായ്മയായി വളർന്നുകൊണ്ടിരിക്കുന്നു… 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more