1 GBP = 104.16
breaking news

ഗാർഹിക ഊർജ്ജ ബിൽ ജൂലൈ മുതൽ £2,074 ആയി കുറയും; പരിധി നിശ്ചയിച്ച് റെഗുലേറ്റർ

ഗാർഹിക ഊർജ്ജ ബിൽ ജൂലൈ മുതൽ £2,074 ആയി കുറയും; പരിധി നിശ്ചയിച്ച് റെഗുലേറ്റർ

ലണ്ടൻ: വർധിച്ച് വരുന്ന ഗാർഹിക ഊർജ്ജ ബിൽ ജൂലൈ മുതൽ £2,074 ആയി കുറയും. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ പുതിയ വില പരിധി റെഗുലേറ്ററായ ഒഫ്‌ഗം പ്രഖ്യാപിച്ചു. എന്നാൽ ശരാശരി കുടുംബം ഇപ്പോഴും അവരുടെ ഗ്യാസിനും വൈദ്യുതിക്കും ചെലവ് ഉയരാൻ തുടങ്ങുന്നതിനു മുമ്പുള്ളതിനേക്കാൾ ഇരട്ടി നിരക്ക് തന്നെ നൽകേണ്ടി വരുമെന്നതും വസ്തുതയാണ്.

കഴിഞ്ഞ മാസങ്ങളിൽ ആഗോള ഊർജ വിലയിലെ കുത്തനെയുള്ള ഇടിവാണ് റെഗുലേറ്റർ ഒഫ്‌ഗം നടപടിക്ക് തുനിഞ്ഞത്. ഏകദേശം 27 മില്യൺ കുടുംബങ്ങൾക്ക് ഈ വേനൽക്കാലത്ത് ഊർജ്ജ ബില്ലുകളിൽ മിതമായ ഇടിവ് പ്രതീക്ഷിക്കാം. ജൂലൈ മുതൽ, മാറ്റം പ്രാബല്യത്തിൽ വരുമ്പോൾ, ഗവൺമെന്റിന്റെ ഊർജ്ജ വില ഗ്യാരന്റി നിശ്ചയിച്ചിട്ടുള്ള പ്രതിവർഷം £2,500 എന്ന നിലയിൽ നിന്ന് കുടുംബങ്ങൾക്ക് അവരുടെ ശരാശരി ഗ്യാസിന്റെയും വൈദ്യുതിയുടെയും ബില്ല് കുറയും.

വിലക്കുറവ് വിപണിയിലേക്കുള്ള മത്സരത്തിന്റെ തിരിച്ചുവരവ് അർത്ഥമാക്കാം, അതായത് ആളുകൾക്ക് മികച്ചത് തിരഞ്ഞെടുക്കാം. എന്നിരുന്നാലും, ഇത് എല്ലാവർക്കും മികച്ചതായിരിക്കില്ല എന്ന് ഉപഭോക്തൃ ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, പ്രത്യേകിച്ച് ഭാവിയിലെ ചിലവുകൾ കാരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more