1 GBP = 104.15
breaking news

ദുബായിൽ നിന്നും അമേരിക്കയിലെത്തിയ എമിറേറ്റ്സ് വിമാനത്തിലെ നൂറോളം യാത്രക്കാർക്ക് അജ്ഞാത രോഗം; യാത്രക്കാർ നിരീക്ഷണത്തിൽ

ദുബായിൽ നിന്നും അമേരിക്കയിലെത്തിയ എമിറേറ്റ്സ് വിമാനത്തിലെ നൂറോളം യാത്രക്കാർക്ക് അജ്ഞാത രോഗം; യാത്രക്കാർ നിരീക്ഷണത്തിൽ

വാഷിംഗ്‌ടൺ: അ‌ഞ്ഞൂറോളം യാത്രക്കാരുമായി ദുബായിൽ നിന്നും പുറപ്പെട്ട എമിറേറ്റ്‌സ് വിമാനത്തിലെ നൂറോളം യാത്രക്കാർക്ക് അജ്ഞാത രോഗം കണ്ടെത്തിയത് ആശങ്കയ്‌ക്കിടയാക്കി. ന്യൂയോർക്കിലെ ജോൺ എഫ്.കെന്നഡി വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാരെ വൈദ്യ പരിശോധനയ്‌ക്കായി മാറ്റിയിരിക്കുകയാണ്. യാത്രക്കാർക്ക് ഛർദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് പ്രാദേശിക സമയം 9 മണിയോടെയാണ് വിമാനം ന്യൂയോർക്കിൽ ഇറങ്ങിയത്.

അതേസമയം, വിമാനത്തിലെ പത്ത് യാത്രക്കാരെയാണ് അസുഖബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വിമാനക്കമ്പനി അറിയിച്ചു. ഭക്ഷ്യവിഷബാധയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാക്കിയുള്ളവരെ യാത്ര തുടരാൻ അനുവദിക്കുമെന്നും കമ്പനി പ്രസ്‌താവനയിൽ അറിയിച്ചു. എന്നാൽ വിമാനത്തെ ന്യൂയോർക്കിൽ തടഞ്ഞിട്ടിരിക്കുന്നുവെന്നാണ് ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളത്തിലെ പ്രധാന ടെർമിനലിൽ നിന്നും വളരെ അകലെയാണ് വിമാനം നിറുത്തിയിട്ടിരിക്കുന്നത്. സംഭവം ഗൗരവമായി കാണുന്നുവെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനങ്ങളിലൊന്നായ എയർ ബസ് എ 388ലാണ് സംഭവം നടന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more