1 GBP = 104.15
breaking news

എക്സിറ്റർ മലയാളി അസോസിയേഷന്റെ (ഇമ) ഓണാഘോഷം വർണ്ണശബളമായി ആഘോഷിച്ചു…

എക്സിറ്റർ മലയാളി അസോസിയേഷന്റെ (ഇമ) ഓണാഘോഷം വർണ്ണശബളമായി ആഘോഷിച്ചു…

ജോയ് ജോൺ

യുകെയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും, ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമായ എക്സിറ്റർ മലയാളി അസോസിയേഷന്റെ (ഇമ) ഈ വർഷത്തെ ഓണാഘോഷം വർണ്ണശബളവും ദൃശ്യഭംഗിയാർന്നതുമായ പരിപാടികളുമായി വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പ്രൗഡഗംഭീരമായി നടന്നു. കൊറോണയുടെ ദുരിതങ്ങളും ഗവണ്മെന്റിന്റെ കർശനനിയന്ത്രണങ്ങളും കഴിഞ്ഞ വർഷത്തെ ഓണാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയെങ്കിലും ഇമയുടെ നേതൃത്വത്തിൽ  പുതുമയാർന്ന  മത്സരങ്ങളും കലാമൂല്യമുള്ള പരിപാടികളും കോർത്തിണക്കി ആഘോഷിച്ച ഈ വർഷത്തെ ഓണഘോഷം പങ്കെടുത്തവർക്കെല്ലാം വേറിട്ടതും മറക്കാനാവാത്തതുമായ അനുഭവമായി മാറുകയുണ്ടായി.


എക്സിറ്ററിലെ പിൻഹോയിലുള്ള അമേരിക്ക ഹാളിൽ രാവിലെ അത്തപ്പൂക്കളമിട്ടുകൊണ്ട് ആരംഭിച്ച ഓണാഘോഷ പരിപാടികൾ ഇമയുടെ ബഹുമാന്യനായ ചെയർമാൻ ശ്രീ. മോഹൻകുമാർ ഉത്ഘാടനം ചെയ്യുകയും തുടർന്ന് കുട്ടികൾക്കായി മിഠായി പറക്കൽ, കസേരകളി, കളർ സെപ്പറേഷൻ തുടങ്ങിയ മത്സരങ്ങളും, മുതിർന്നവർക്കായി കസേരകളി, കാൻഡിൽ റേസ്, നാരങ്ങ സ്പൂൺ ഓട്ടം എന്നിവയും നടത്തുകയുണ്ടായി.

ദമ്പതികൾക്കായി നടന്ന വ്യത്യസ്തമായ ഫൈൻഡ് ദി പാർട്ണർ, ലിഫ്റ്റ് ദി പാർട്ണർ, ബ്ലോ ദി കപ്പ്‌ മത്സരങ്ങൾ പങ്കെടുത്തവരെയും ഒപ്പം തന്നെ കാഴ്ച്ചക്കാരെയും ഒരുപാടു രസിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന വീറും വാശിയുമേറിയ വടംവലി മത്സരത്തിൽ ഓണാഘോഷപരിപാടികൾക്കായി വന്നെത്തിയ ഭൂരിഭാഗംപേരും പങ്കെടുക്കുകയും കുട്ടികളുടെ വിഭാഗത്തിൽ ഏബൽ ടോം നയിച്ച ടീമും, സ്ത്രീകളുടെ വിഭാഗത്തിൽ ജൂലി റെജി നയിച്ച ടീമും, സാജൻ സിഡ്മത്ത് നയിച്ച ടീം പുരുഷന്മാരുടെ വിഭാഗത്തിലും ജേതാക്കളായി.
 താലപ്പൊലിയുടെയും, മുത്തുക്കുടകളുടെയും, ആർപ്പുവിളിയുടെയും അകമ്പടിയോടുകൂടി മാവേലിമന്നന് രാജകീയ വരവേൽപ്പ് നൽകി നടത്തിയ ഘോഷയാത്രക്ക് ചെണ്ടവാദ്യമേളങ്ങളും ഒപ്പം ആടിത്തിമിർത്തെത്തിയ പുലികളിയും കൊഴുപ്പേകിയപ്പോൾ  അതു എവരിലും ആവേശം വാനോളമുയർത്തുവാൻ സാധിച്ചു.

കഴിഞ്ഞ കുറെവർഷങ്ങളായി ഇമയുടെ മാവേലിമന്നനായി വേഷമിടുന്ന ശ്രീ. പ്രദീപ് ടിവെർട്ടനെ ആഘോഷമായി വേദിയിലേക്കാനയിച്ചതിനു ശേഷം നടന്ന പൊതുസമ്മേളനം യുക്മാ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ്‌ ഡോ: ബിജു പെരിങ്ങത്തറ നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു. ഇമ ചെയർമാൻ ശ്രീ. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രസിഡന്റ്‌ ശ്രീ. ബിജോ തോമസ് ഏവർക്കും സ്വാഗതം ആശംസിക്കുകയും, മാസ്സ് യുകെ  രക്ഷാധികാരി ശ്രീ. സുധാകരൻ പാലാ ഓണസന്ദേശം നൽകുകയും, മാസ്സ് യുകെ പ്രസിഡന്റ്‌ ശ്രീ. ബൈജു സെബാസ്റ്റ്യൻ ആശംസ പ്രസംഗം നടത്തുകയും ചെയ്തു. തുടർന്ന് ഇമയുടെ ഇതുവരെയുള്ളതും, ഭാവിയിലേക്കുള്ളതുമായ പരിപാടികളെപ്പറ്റി വിശദീകരണം സെക്രട്ടറി ശ്രീ. ബിജോയ്‌ വർഗീസ് നടത്തുകയും, ട്രെഷറർ ശ്രീ. സോജ് ജയപ്രകാശ് ഏവർക്കും നന്ദി അർപ്പിക്കുകയും ചെയ്തു.
 രുചിയേറിയ വിഭവങ്ങളടങ്ങിയ ഓണസദ്യ ഏവരും ആസ്വദിച്ചുകഴിച്ചതിനൊപ്പംതന്നെ സ്റ്റേജിൽ അരങ്ങേറിയ വാശിയേറിയ മിസ്റ്റർ ഇമ, മിസ്സ്‌ ഇമ മത്സരത്തിൽ മോഹൻകുമാർ, റോസ്മി ജോബി എന്നിവർ മറ്റു മത്സരാർഥികളെക്കാൾ നേരിയ പോയിന്റിന്റെ വ്യത്യാസത്തിൽ യഥാക്രമം വിജയികളായി.

വ്യത്യസ്തമായ അവതരണശൈലിയുമായി ശ്രീമതി. ദിവ്യ പ്രിയൻ അവതാരകയായ കലാപരിപാടികൾ അടിപൊളിപാട്ടുകളുടെയും,  ത്രസിപ്പിക്കുന്ന ഡാൻസിന്റെയും അകമ്പടിയോട് കുട്ടികളും മുതിർന്നവരും ചുവടുകൾ വെച്ചതിനൊപ്പം കേരളത്തനിമവിളിച്ചോതിയ മനോഹരമായ തിരുവാതിരകളിയുമായി സ്ത്രീജനങ്ങളും സ്റ്റേജിൽ നിറഞ്ഞാടിയപ്പോൾ ഹാൾ നിറഞ്ഞുകവിഞ്ഞെത്തിയ കാണികളും അതിനൊപ്പം നൃത്തചുവടുകളും കരഘോഷവുമായി ആടിതിമിർത്തു.

ഓണഘോഷപരിപാടികൾക്കെത്തിയ കുട്ടികളാരെയും നിരാശരാക്കാതെ ആദ്യമായി നടത്തിയ അവേശുജ്ജ്വലമായ പാസ്സ് ദി പാർസൽ മത്സരത്തിലൂടെ എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ കൊടുത്തത് കുട്ടികൾക്കൊപ്പം  മാതാപിതാക്കൾക്കും സന്തോഷത്തിന്റെ അവസരമായി മാറി. ആകർഷണീയങ്ങളായ സമ്മാനങ്ങൾ ഉൾപ്പടുത്തി നടത്തിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലെ വിജയികൾക്കും, സ്പോർട്സ്‌ ഡേയിലെ മത്സരവിജയികൾക്കും  ഇമയുടെ ചെയർമാനും, പ്രസിഡന്റും സമ്മാനങ്ങൾ വിതരണം ചെയ്തു.

ഈ വർഷത്തെ GCSE പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇമയിലെ അംഗങ്ങളുടെ കുട്ടികളായ ആൽവിൻ സ്റ്റാൻലി, ജെസ്ബിൻ ബിജി, അഖിൽ ബേസിൽ, ജോയൽ ജോൺസൻ എന്നിവർക്കുള്ള ഉപഹാരം ഓണഘോഷപരിപാടികളോടാനുബന്ധിച്ചു നൽകുകയുണ്ടായി.
 നീണ്ടകാത്തിരിപ്പിനോടുവിൽ പരസ്പരം കണ്ട് കുശലാന്വേഷണങ്ങൾ നടത്തി ഇമയുടെ ഓണം 2021 ഒരു ഉത്സവഘോഷവും അതിനൊപ്പം എക്കാലത്തെയുംകാൾ മികവുറ്റതുമാക്കിമാറ്റിയ ഇമയുടെ പ്രിയ അംഗങ്ങൾക്കും, അതിഥികൾക്കും സെക്രട്ടറി നന്ദിപ്രകാശിപ്പിച്ചതിനുശേഷം ദേശീയഗാനത്തോടുകൂടി ഇക്കൊല്ലത്തെ ഓണഘോഷപരിപാടികൾ അവസാനിച്ചു.

പരിപാടികളുടെ വൻവിജയത്തിനായി അക്ഷീണം പ്രവർത്തിച്ച പ്രോഗ്രാം കോർഡിനേറ്റർമാരായ ജോബി തോമസ്, ഡിറ്റ ജ്വൽ കൂടാതെ മറ്റു ഭാരവാഹികളായ മോഹൻകുമാർ, ബിജോ തോമസ്, ബിജോയ്‌ വറുഗീസ്, സോജ് ജയപ്രകാശ്,റോബി വർഗീസ്, ജോയി ജോൺ, തെരെസ സാബു എന്നിവർക്കും കൂടാതെ ഇമയുടെ ഓരോ അംഗങ്ങൾക്കും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും അവസരമായി ഓർമയിലെന്നും സൂക്ഷിക്കാവുന്ന ഈ വർഷത്തെ ഓണാഘോഷപരിപാടികൾ.

ഇമ ഓണാഘോഷങ്ങളുടെ വീഡിയോ കാണാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more