1 GBP = 104.13
breaking news

യുക്മ ദേശീയ സമിതിയംഗം ജാക്സൻ തോമസിൻ്റെ ഭാര്യാമാതാവ് നിര്യാതയായി…

യുക്മ ദേശീയ സമിതിയംഗം ജാക്സൻ തോമസിൻ്റെ ഭാര്യാമാതാവ് നിര്യാതയായി…

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മുൻ പ്രസിഡൻ്റും നിലവിലെ ദേശീയ സമിതിയംഗവുമായ അഡ്വ. ജാക്സൻ തോമസിൻ്റെ ഭാര്യ സിജി ജാക്സൻ്റെ മാതാവ് എറണാകുളം എളമക്കര പുളിക്കൽ പരേതനായ ജോസഫിൻ്റെ ഭാര്യ എൽസി ജോസഫ് (82) നിര്യാതയായി. മക്കൾ പരേതയായ സി.സിൽവി ജോസഫ്, ഡോ. ഡെയ്സി ജോസഫ് (ന്യൂ ഡെൽഹി), സിജി ജാക്സൻ (മാഞ്ചസ്റ്റർ, യുകെ) ഫ്രാൻസീസ് ജോസഫ് (കൊച്ചി). മരുമക്കൾ:- വിജു തോമസ് (ന്യൂ ഡെൽഹി), ജാക്സൻ തോമസ് (മാഞ്ചസ്റ്റർ), ബിന്ദു ഫ്രാൻസീസ് (കൊച്ചി).

സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 11ന് ഭവനത്തിൽ നിന്നും ആരംഭിച്ച് എളംങ്കുളം ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ അടക്കം ചെയ്യുന്നതാണ്.

പരേതയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ്, ലെയ്സൻ ഓഫീസർ മനോജ്കുമാർ പിള്ള,
പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡൻറ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more