1 GBP = 104.13
breaking news

യുക്മ സ്കോട്ലൻഡ് റീജിയൻ കോർഡിനേറ്റർ സണ്ണി ഡാനിയേലിൻ്റെ പത്നി ഏലിയാമ്മ സണ്ണി നിര്യാതയായി…

യുക്മ സ്കോട്ലൻഡ് റീജിയൻ കോർഡിനേറ്റർ സണ്ണി ഡാനിയേലിൻ്റെ പത്നി ഏലിയാമ്മ സണ്ണി നിര്യാതയായി…

സ്കോട്ലൻഡ്: യുക്മ സ്കോട്ലൻഡ് റീജിയൻ കോർഡിനേറ്ററും, സാമൂഹിക പ്രവർത്തകനും , യുകെ മലയാളികൾക്ക് സുപരിചിതനും, സ്കോട്ലൻഡ് മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും, നിലവിലുള്ളപ്രസിഡന്റുമായ സണ്ണി ഡാനിയേലിന്റെ സഹധർമിണി ഏലിയാമ്മ സണ്ണി (64) ഇന്ന് രാവിലെ ഗ്ലാസ്‌ഗോയിലെ വസതിയിൽ നിര്യാതയായി.

പത്തനംതിട്ട തോന്ന്യമാല നിരന്ന നിലത്തു വീട്ടിൽ സ്വദേശി ആണ് . പരേത സൗദി അറേബ്യയിൽ നഴ്‌സായി ജോലി ക്ക് ശേഷം 17 വർഷമായി ഗ്ലാസ്‌ഗോയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു . മക്കൾ ടെറി സണ്ണി ( എഞ്ചിനീയർ ഗ്ലാസ്‌ഗോ ) ഡോ. ടെന്നി സണ്ണി ( ഓസ്ട്രേലിയ ) ടെജി സണ്ണി(സയന്റിസ്റ് ഓക്സ്ഫോർഡ്). സംസ്കാരം സംബന്ധിച്ച കൂടുതൽ പിന്നീട് നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഏലിയാമ്മ സണ്ണിയുടെ നിര്യാണത്തിൽ യുക്മ ദേശീയ അധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, മുൻ പ്രസിഡൻറ് മനോജ് കുമാർ പിള്ള, യുക്മ ന്യൂസ് മാനേജിംഗ് എഡിറ്റർ അലക്സ് വർഗീസ്, യുക്മ ലണ്ടൻ കോർഡിനേറ്റർ എബി സെബാസ്റ്റ്യൻ, സ്കോട്ലൻഡ് മലയാളി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more