1 GBP = 104.15
breaking news

ബ്ലാക്ക്ബേണിൽ നിന്നുമുള്ള കൊച്ചു മിടുക്കൻ എഡ്വിൻ ജോർജിൻ്റെ ബഹിരാകാശ ഗവേഷണ ഗ്രന്ഥം “സീക്രട്ട്സ് ഓഫ് സ്പേസ് ” ശ്രദ്ധേയമാകുന്നു….

ബ്ലാക്ക്ബേണിൽ നിന്നുമുള്ള കൊച്ചു  മിടുക്കൻ  എഡ്വിൻ ജോർജിൻ്റെ ബഹിരാകാശ ഗവേഷണ ഗ്രന്ഥം “സീക്രട്ട്സ് ഓഫ് സ്പേസ് ”  ശ്രദ്ധേയമാകുന്നു….

ബ്ലാക്ബേൺ സെൻറ്. വിൽഫ്രഡ് സ്കൂളിലെ ഇയർ 7 വിദ്യാർത്ഥിയായ എഡ്വിൻ ജോർജ് കോവിഡ് കാലഘട്ടം വളരെ പ്രയോജനകരമായിട്ടാണ് ചിലവഴിച്ചു കൊണ്ടിരിക്കുന്നത്.  നിലവിൽ ബഹിരാകാശം, ഗ്രഹങ്ങൾ, തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളെ കോർത്തിണക്കി പുറത്തിറക്കിയ  ”സീക്രട്ട്സ് ഓഫ് സ്പേസ്” പുസ്തകം യു കെയിൽ  ദേശീയ തലത്തിൽ ശ്രദ്ധ നേടുകയാണ്. ആദ്യ പുസ്തകം വായനക്കാരിൽ സൃഷ്ടിച്ച മികച്ച പ്രതികരണം ഉൾക്കൊണ്ടു കൊണ്ട്  എഡ്വിൻ തൻ്റെ രണ്ടാമത്തെ പുസ്തകത്തിൻ്റെ രചനയിലാണ്. മാതാപിതാക്കന്മാരുടെ വലിയ പ്രോൽസാഹനം തൻ്റെ രചനയിൽ സഹായിച്ചെന്ന് എഡ്വിൻ യുക്മ ന്യൂസിനോട് പറഞ്ഞു.

പാലാ പ്രവിത്താനം ജോർജ് പ്ലാലിക്കലിൻ്റേയും മിനി ജോർജിൻ്റേയും രണ്ടാമത്തെ മകനാണ് എഡ്വിൻ. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് സഹോദരൻ ക്രിസ്റ്റഫർ ജോർജ്. മാതാവ് മിനി നഴ്സാണ്. ജോർജ് മിനി ദമ്പതികൾ ഒരുമിച്ച് ക്രിസ്വിൻ ലിമിറ്റഡ് എന്ന പേരിൽ നഴ്‌സിംഗ് & സെക്യൂരിറ്റി‌ ഏജൻസി ബിസിനസ് ചെയ്യുന്നു. 15 വർഷമായി ബ്ലാക്ബേണിലാണ് ജോർജും കുടുംബവും താമസിക്കുന്നത്.

എഡ്വിനെ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൻ തോമസ് തുടങ്ങിയവർ അഭിനന്ദിച്ചു. യുക്മ ന്യൂസ് ടീമും എഡ്വിന് അഭിനന്ദനങ്ങൾ നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more