1 GBP = 104.15
breaking news

എല്ലാ വിഷയത്തിനും എ സ്റ്റാർ നേടി നോര്‍ത്താംപ്ടണില്‍ നിന്ന് എഡ്വിന്‍ സജിയെന്ന മിടുക്കൻ

എല്ലാ വിഷയത്തിനും എ സ്റ്റാർ നേടി നോര്‍ത്താംപ്ടണില്‍ നിന്ന് എഡ്വിന്‍ സജിയെന്ന മിടുക്കൻ

നോർത്താംപ്ടൺ: യുകെയിലെ മലയാളി വിദ്യാർത്ഥികളുടെ വിജയഗാഥകൾ തുടരുകയാണ്. എ ലെവൽ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടി നോര്‍ത്താംപ്ടണില്‍ മലയാളികളുടെ അഭിമാനമായി മാറി എഡ്വിന്‍ സജി. ഫിസിക്‌സ് , കെമിസ്ട്രി , മാത്‌സ്, ഫര്‍തെര്‍ മാത്‌സ് എന്നീ വിഷയങ്ങള്‍ക്കാണ് എഡ്വിന് എ പ്ലസ് ലഭിച്ചത്. കേരള പോലീസ് ഉദ്യോഗസ്ഥനായ സജി വര്‍ഗീസാണ് എഡ്വിന്റെ പിതാവ്. മാതാവ് സുനു സജി നോര്‍ത്താംപ്ടണില്‍ എന്‍ എച്ച് എസ് റീനല്‍ യൂണിറ്റില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. സജി വർഗീസും ഇതേ ഹോസ്പിറ്റലിലെ ജീവനക്കാരനാണ്.

ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി എല്‍ദോ സജിയാണ് എഡ്വിന്റെ സഹോദരന്‍. കലാകായിക മേഖലയിലും കഴിവ് തെളിയിടച്ചിട്ടുള്ള എഡ്വിന്‍ മലയാളി അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്താംപ്ടണിലെ (MAN)എല്ലാ കലാ കായിക പരിപാടികളിലും സജീവ സാന്നിധ്യമാണ്. ഫിസിക്സ് ഐച്ഛിക വിഷയമായെടുത്ത് ബിർമിംഗ്ഹാം യൂണിവേഴ്സിറ്റിയിലാണ് എഡ്വിൻ പ്രവേശനം നേടിയിരിക്കുന്നത്.

എഡ്വിന്റെ വിജയത്തിൽ യുക്മ ദേശീയ പ്രസിഡണ്ട് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസ്, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ജയകുമാർ നായർ, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ. ജോബി പുതുക്കുളങ്ങര, മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടൺ പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി സുരേഷ് കുമാർ, ട്രഷറർ സുരേഷ് ശങ്കരൻ തുടങ്ങിയവർ അനുമോദനങ്ങൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more