1 GBP = 104.01
breaking news

എഡിൻബറോയിൽ കോഴഞ്ചേരി സ്വദേശി മലയാളി നഴ്സ് ഷീജ ബാബു ക്യാൻസർ മൂലം മരണമടഞ്ഞു…

എഡിൻബറോയിൽ  കോഴഞ്ചേരി സ്വദേശി മലയാളി നഴ്സ്  ഷീജ ബാബു ക്യാൻസർ മൂലം മരണമടഞ്ഞു…
ലിവിങ്സ്റ്റൺ:- യു കെ മലയാളികളെ കണ്ണീരിൽ ആഴ്ത്തി വീണ്ടും ഒരു മലയാളി മരണം കൂടി.  കഴിഞ്ഞ കുറെ ദിവസങ്ങളിലായി യു കെ യുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മരണ പരമ്പരകളുടെ അവസാന കണ്ണിയായി ഈ മരണം കൂടി വളരെ വേദനയോടെ യുക്മ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എഡിൻബറോക്ക്‌ സമീപം ലിവിങ്‌സ്റ്റണിൽ മലയാളി നേഴ്സ് ക്യാൻസർ രോഗം മൂലം മരിച്ചു.നാട്ടിൽ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശിയായ ഷീജ ബാബു (45 ) ആണ് അല്പം മുൻപ് ലിവിങ്‌സ്റ്റണിലെ സെന്റ് ജോൺസ് ആശുപത്രിയിൽ നിര്യാത യായത്.എഡിൻബറോയിൽ മലയാളി കട നടത്തുന്ന ബാബു അബ്രഹാമിന്റെ ഭാര്യയാണ് മരണമടഞ്ഞ ഷീജ. മൂന്നു മക്കളാണ്ഇവർക്കുള്ളത് .സ്റ്റെഫാൻ, സൂരജ് , സ്നേഹ എന്നിവരാണ് മക്കൾ. കഴിഞ്ഞ ആറ് മാസമായി ക്യാൻസർ രോഗം സ്ഥിരീകരിച്ചിട്ട്. ലിവിങ്‌സ്റ്റണിലെ പീകോക്ക് നഴ്സിംഗ് ഹോമിൽ ജീവനക്കാരിയായിരുന്നു ഷീജ.
ഷീജ ബാബുവിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അനുശോചനം രേഖപ്പെടുത്തി. പരേതയുടെ നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസും പങ്ക് ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more