1 GBP = 104.15
breaking news

ജീവനക്കാർക്ക് ക്ഷാമം; £1,000 വരെ ബോണസ് വാഗ്ദാനവുമായി വിമാനക്കമ്പനികൾ

ജീവനക്കാർക്ക് ക്ഷാമം; £1,000 വരെ ബോണസ് വാഗ്ദാനവുമായി വിമാനക്കമ്പനികൾ

ലണ്ടൻ: കോവിഡിൽ നിന്നുള്ള തകർച്ചയിൽ നിന്നും കരകയറാനുള്ള ശ്രമങ്ങൾക്കിടെ വിമാനക്കമ്പനികൾക്ക് തിരിച്ചടിയായി ജീവനക്കാരുടെ കുറവ്. നിലവിലുള്ള
ക്യാബിൻ ക്രൂവിനെ നിലനിർത്താനും പുതുതായി റിക്രൂട്ട് ചെയ്യുന്നവർക്കും ഈസിജെറ്റ് വേനൽക്കാല അവധിക്കാലത്തിന്റെ അവസാനത്തിൽ £1,000 ബോണസ് വാഗ്ദാനം ചെയ്യുന്നു.

കോവിഡിന് മുമ്പുള്ള രീതിയിലേക്ക് യാത്രകൾ മാറിയതിനാൽ, തിരക്കേറിയ വേനൽക്കാലമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന എയർലൈനുകൾ നിലവിലുള്ള ജീവനക്കാരെ നിലനിറുത്താനുള്ള ശ്രമത്തിലാണ്. ബ്രിട്ടീഷ് എയർവേയ്‌സ് പുതുതായി ജോയിൻ ചെയ്യുന്നവർക്ക് “ഗോൾഡൻ ഹലോ” എന്ന പദ്ധതിയിൽ നല്ലൊരു തുക വാഗ്ദാനം ചെയ്യുന്നതായി കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു.

യുകെയുടെ യാത്രാ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചത് അവധി ദിനങ്ങൾക്കുള്ള ഡിമാൻഡ് വർധിച്ചു. പാൻഡെമിക് സമയത്ത് വ്യോമയാന വ്യവസായം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാക്കി. എന്നാൽ ഇപ്പോൾ എയർപോർട്ടുകളും എയർലൈനുകളും മാസങ്ങളായി ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ മത്സരിക്കുകയാണ്. ബമ്പർ ഓഫറുകളാണ് വേനൽക്കാലത്തിനായി കമ്പനികൾ ആസൂത്രണം ചെയ്യുന്നത്. എന്നിരുന്നാലും, പുതിയ ജീവനക്കാരെ വേഗത്തിൽ നിയമിക്കാൻ ഇപ്പോഴും കമ്പനികൾ പാടുപെടുകയാണ്.

ഈസിജെറ്റും ബ്രിട്ടീഷ് എയർവേയ്‌സും തൊഴിലാളികളുടെ കുറവുകൾക്കിടയിൽ നൂറുകണക്കിന് ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു.
മാഞ്ചസ്റ്ററും ബർമിംഗ്ഹാമും ഉൾപ്പെടെയുള്ള ചില വിമാനത്താവളങ്ങളിൽ ജീവനക്കാരുടെ അഭാവത്തെ തുടർന്ന് നീണ്ട ക്യൂവാണ് കൗണ്ടറുകളിൽ അനുഭവപ്പെട്ടത്. അവയിൽ ചിലത് യാത്രക്കാർക്ക് വിമാനങ്ങൾ നഷ്‌ടപ്പെടാൻ കാരണമായി. യുകെയിലെ ഏവിയേഷൻ വാച്ച് ഡോഗ് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) ജീവനക്കാരുടെ കുറവിന്റെ ആഘാതത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഏപ്രിലിൽ വിമാനത്താവളങ്ങൾക്ക് കത്തയച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more