1 GBP = 104.85
breaking news

യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിയണല്‍ കലാമേളയില്‍ നോര്‍വിച്ച് ചാമ്പ്യന്മാര്‍; ഇപ്സ്വിച്ചിന് രണ്ടാം സ്ഥാനം, താര പരിവേഷത്തോടെ കലാമേള വേറിട്ടതായി

യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിയണല്‍ കലാമേളയില്‍ നോര്‍വിച്ച് ചാമ്പ്യന്മാര്‍; ഇപ്സ്വിച്ചിന് രണ്ടാം സ്ഥാനം, താര പരിവേഷത്തോടെ കലാമേള വേറിട്ടതായി

ബാസില്‍ഡണില്‍ ശനിയാഴ്ച നടന്ന യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിണല്‍ കലാമേള താര തിളക്കം കൊണ്ടും ആവേശോജ്വലമായ മത്സരം കൊണ്ടും വേറിട്ടു നിന്നു. സിനിമാ നടി ശോഭന തിരി കൊളുത്തി ഉദ്ഘാടനം ചെയ്ത കലാമേള അസോസിയേഷനുകളൂടെ പങ്കാളിത്തം കൊണ്ടും കലാമത്സരങ്ങളുടെ മേന്മകൊണ്ടും മികച്ചു നിന്നു. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച കലാമേളയില്‍ 121 പോയിന്റോടെ നോര്‍വിച്ച് മലയാളി അസോസിയേഷന്‍ ബ്രിട്ടീഷ് പത്രം ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കി. കലാമേളയുടെ അവസാനം വരെ നോര്‍വിച്ചുമായി ഇഞ്ചോടിഞ്ച് പോരാടി ഇപ്‌സ്വ്വിച്ച് മലയാളി അസോസിയേഷന്‍ 107 പോയിന്റോടെ പി വി മത്തായി പുതുവേലില്‍ സ്‌പോണ്‍സര്‍ ചെയ്ത റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടി. പുതിയതായി അംഗത്വമെടുത്ത ഏലിസ്ബറി മലയാളി അസോസിയേസന്‍ മൂന്നാം സ്ഥാനവും ലൂട്ടന്‍ മലയാളി അസോസിയേഷന്‍ നാലാം സ്ഥാനവും കരസ്ഥമാക്കി.

6

വ്യക്തിഗത ചാമ്പ്യന്‍ പട്ടമായ കലാതിലകം കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി മത്സരാര്‍ത്ഥി അര്‍ച്ചന ഷഹ സജീനും കലാ പ്രതിഭ ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ അംഗമായ ഷോണ്‍ ഷിബിയും നേടി. അര്‍ച്ചന ഭരതനാട്ട്യത്തിലും മോഹിനിയാട്ടത്തിലും സിനിമാറ്റിക് ഡാന്‍സിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി 15 പോയിന്റ് നേടിയപ്പോള്‍ സിനിമാറ്റിക് ഡാന്‍സില്‍ ഒന്നാം സ്ഥാനവും ഫാന്‍സി ഡ്രസ്സില്‍ മൂന്നാം സ്ഥാനവും നേടി ഷോണ്‍ ആറ് പോയിന്റോടെ കലാപ്രതിഭയായി.

unnamed-26

പന്ത്രണ്ട് മണിയോടെ സിനിമാ നടി ശോഭന കലാമേള വേദിയിലെത്തിയത് കാണികളിലും മത്സരാര്‍ത്ഥികളിലും ഒരേ പോലെ ആവേശം ജനിപ്പിച്ചു. യുക്മ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടിലിന്റെയും, സെക്രട്ടറി സജീഷ് ടോമിന്റെയും മറ്റ് റീജിയണല്‍ ഭാരവാഹികളുടെയും സാന്ന്യദ്ധ്യത്തില്‍ ഭദ്ര ദീപം കൊളുത്തി നടി ശോഭന കലാമേള ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. കലയെ പ്രോത്സാഹിപ്പിക്കൂന്ന യുക്മയുടെ നടപടികളെക്കുറിച്ച് ശോഭന പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു.

14716184_1791918464430896_2654382609979798353_n

മുന്‍ നിശ്ചയിച്ച പ്രകാരം മൂന്ന് സ്റ്റേജിലായി രാവിലെ തന്നെ ആരംഭിച്ച മത്സരങ്ങള്‍ ഇടവേളകളില്ലാതെ മുന്നേറിയതും വൈകുന്നേരം എട്ടരമണിയോടെ ഫലപ്രഖ്യാപനം നടത്തിയതും സംഘാടക മികവായി. നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍, റീജിയണല്‍ പ്രസിഡന്റ് രെഞ്ജിത്ത് കുമാര്‍, സെക്രട്ടറി ഓസ്റ്റില്‍ അഗസ്റ്റിന്‍, കലാമേള കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ്, ബാസില്‍ഡന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ സജിലാല്‍, ജിജോ എന്നിവരും കലാമേളയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്കി. നാഷണ്‍ കമ്മറ്റിയ്ക്ക് വേണ്ടി യുക്മ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പും ട്രഷറര്‍ ഷാജി തോമസും കലാമേളയില്‍ പങ്കെടുത്തു.

unnamed-27

കൂടാതെ മത്സരങ്ങള്‍ ചാര്‍ട്ട് ചെയ്ത പ്രകാരം ഇടവേളകളില്ലാതെ സ്റ്റേജുകള്‍ കൈകാര്യം ചെയ്ത ലിസി ആന്റണി, ബിനോ അഗസ്റ്റിന്‍, നൈസ് ജോസ്, പ്രസാദ് അഞ്ജിലിവേലില്‍, ബേബി ജേക്കബ്, കനേഷ്യസ് അത്തിപ്പൊഴിയില്‍, ജിജി നട്ടാശ്ശേരി എന്നിവരും കലാമേളയുടെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു. രജിസ്‌ട്രേഷന്‍ ഡെസ്‌ക്കിന്റെ ചുമതല അലക്സ് ലൂക്കോസും ഓഫീസ് നിര്‍വ്വഹണം ജിജോ ഉണ്ണിയും ഷാജി വര്‍ഗ്ഗീസും നിര്‍വ്വഹിച്ചു. മത്സരങ്ങള്‍ അവസാനിച്ച നിമിഷം തന്നെ ഫല പ്രഖ്യാപനം നടത്തുവാനായതും നേട്ടമായി.

unnamed-28

മറ്റ് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകള്‍ ഇപ്രകാരമാണ്:
കിഡ്സ് – ജിയ ജെനീീഷ് ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍, സബ് ജ്യുനിയേഴ്സ് – ടെസ്സാ സൂസന്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍, ജ്യുനിയേഴ്സ്- ആനി അലോഷ്യസ് ലൂട്ടന്‍, സീനിയേഴ്സ് – അര്‍ച്ചനസജീന്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി.

7
2
3
4
5

Post Your Comments Here ( Click here for malayalam )

Press Esc to close
show more