1 GBP = 105.40
breaking news

കലാമത്സരങ്ങളുടെ കേളികൊട്ടുയരുന്നു …യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള 2023 ഒക്ടോബർ 14 നു റൈയ്‌ലിയിൽ ….

കലാമത്സരങ്ങളുടെ കേളികൊട്ടുയരുന്നു …യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള 2023 ഒക്ടോബർ 14 നു റൈയ്‌ലിയിൽ ….

ജോബിൻ ജോർജ്ജ്

പതിനാലാമതു യുക്മ നാഷണൽ കലാമേളയോടനുബന്ധിച്ചു നടക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്ടോബർ 14 നു റൈയ്‌ലി സ്വെയ്ൻ പാർക്ക് സ്കൂളിൽ വച്ച് നടക്കും

നോർവിച്ചു മുതൽ വാട്ഫോർഡ് വരെയും ഹണ്ടിങ്ടൺ മുതൽ സൗത്ത് ഏൻഡ് ഓൺ സീ വരെയും പരന്നുകിടക്കുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ യുക്മയുടെ ഏറ്റവും പ്രമുഖ റീജിയനുകളിൽ ഒന്നാണ് …
ഇരുപതിലേറെ അസ്സോസിയേഷനുകളിൽ നിന്നായി ആയിരത്തിലേറെ കലാകാരൻമാർ പരസ്പരം മത്സരിക്കുന്ന ഈസ്റ്റ് ആംഗ്ലിയ കലാമേളക്കായി ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു ….

കൂടുതൽ വിവരങ്ങൾക്ക് റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ (0743957439)നാഷണൽ കോർഡിനേറ്റർ സണ്ണിമോൻ മത്തായി (07727993229)സെക്രട്ടറി ജോബിൻ ജോർജ് (07574674480) കലാമേള കോഡിനേറ്റർ അലോഷ്യസ് ഗബ്രിയേൽ (07831779621) എന്നിവരെ ബന്ധപെടുക …

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more