1 GBP = 104.20
breaking news

തിരുവനന്തപുരം, ​െകാല്ലം ജില്ലകളിൽ നേരിയ ഭൂചലനം; തിരുവനന്തപുരം മടത്തറയിലും കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലുമാണ്​ ഭൂചലനം അനുഭവപ്പെട്ടത്​

തിരുവനന്തപുരം, ​െകാല്ലം ജില്ലകളിൽ നേരിയ ഭൂചലനം;  തിരുവനന്തപുരം മടത്തറയിലും കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലുമാണ്​ ഭൂചലനം അനുഭവപ്പെട്ടത്​

പാലോട്: തിരുവനന്തപുരം ജില്ലാതിർത്തി പ്രദേശമായ മടത്തറയിൽ നേരിയ ഭൂചലനം. പുന്നമൺവയൽ, മേലേമുക്ക്, ഒഴുകുപാറ, മടത്തറ ജങ്​ഷൻ എന്നിവിടങ്ങളിൽ രാത്രി ഒമ്പ​േതാടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒരു സെക്കൻറ് വിറയൽ അനുഭവപ്പെ​െട്ടന്നാണ് പ്രദേശവാസികളുടെ വിശദീകരണം. വീടുകളിലും കടകളിലും പാത്രങ്ങൾ നിലത്തുവീണു. മടത്തറ ജങ്​ഷനിലെ സൂപ്പർമാർക്കറ്റിൽ പാത്രങ്ങൾ ഉരുണ്ട് റോഡിൽ പതിച്ചു. കെട്ടിടങ്ങൾക്ക് വിള്ളൽ വീണതായി വിവരമില്ല. എന്നാൽ, നേരിയ ചലനത്തിനൊപ്പം കടുത്ത മൂടൽമഞ്ഞ് വന്നത്​ നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയെന്ന് വാർഡ് മെംബറും പെരിങ്ങമ്മല പഞ്ചായത്തംഗവുമായ ലീന അജയൻ പറഞ്ഞു. ഭൂചലനം സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും കലക്​ടറേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നെടുമങ്ങാട് തഹസിൽദാർ എം.കെ. അനിൽകുമാർ അറിയിച്ചു.

കൊല്ലം: ജില്ലയുടെ കിഴക്കന്‍മേഖലയില്‍ നേരിയ ഭൂചലനം. ബുധനാഴ്​ച രാത്രി 8.45ഓടെ തെന്മല, ആര്യങ്കാവ്, ഇടമണ്‍ എന്നിവിടങ്ങളിലാണ്​ ഭൂചലനമുണ്ടായത്. ആര്യങ്കാവില്‍ പത്തും മറ്റു രണ്ടിടത്ത് അഞ്ചും സെക്കൻറ്​ വീതം പ്രകമ്പനമുണ്ടായി. കൂടാതെ, വനമേഖലയിലും വലിയതോതില്‍ ശബ്​ദമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. വലിയശബ്​ദത്തോടെ അടുക്കളകളില്‍ പാത്രങ്ങള്‍ താഴെവീണതിനെ തുടര്‍ന്ന് ആളുകള്‍ ഭയന്ന് വീടിന് പുറത്തിറങ്ങുകയായിരുന്നു. രാത്രി വൈകിയും വീടിനുള്ളില്‍ കയറാന്‍ ആളുകള്‍ തയാറായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more