1 GBP = 104.15
breaking news

ന്യൂ കാസിലില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ ….

ന്യൂ കാസിലില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ ഒന്ന്, രണ്ട്  തീയതികളില്‍ ….

അലക്‌സ് വര്‍ഗീസ്

ന്യൂ കാസില്‍:- ന്യൂ കാസില്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഭാരത സഭയുടെ പിതാവായ മാര്‍ത്തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ പൂര്‍വാധികം ഭക്ത്യാഢംബര പൂര്‍വം ആഘോഷിക്കുമെന്നു വികാരി ഫാ. സജി തോട്ടത്തില്‍ അറിയിച്ചു. ജൂലൈ ഒന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 4.45 മണിക്ക് ഫെനം ഇംഗ്ലീഷ് മാര്‍ട്ടയെഷ്‌സ് ദേവാലയത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുരയില്‍ കാര്‍മികത്വം വഹിക്കും . തുടര്‍ന്ന് സെന്റ് ജെയിംസ് ആന്‍ഡ് സെന്റ് ബേസില്‍ ഹാളില്‍ ഇടവകദിനം ആഘോഷിക്കും.
വിവിധ കുടുംബ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ കലാപരിപാടികള്‍ നടക്കും. ഇടവക ദിനം ന്യൂകാസില്‍ ആന്‍ഡ് ഹെക്സാം രൂപതാദ്ധ്യക്ഷന്‍ മാര്‍ ഷീമസ് കണ്ണിങ്ഹാം ഉത്ഘാടനം ചെയ്യും. കലാപരിപാടികള്‍ക്കു ശേഷം ഉല്‍പ്പന്ന ലേലവും നടക്കും. എല്ലാവര്‍ക്കും സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട് .

പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ രണ്ട് ഞായര്‍ ഉച്ചക്ക് രണ്ടു മണിക്ക് തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും . പിതൃദിന പ്രാര്‍ഥനയോടെ തുടങ്ങി ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപത ലണ്ടന്‍ റീജിയന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റെവ .ഫാ . സെബാസ്റ്റ്യന്‍ ചാമക്കാല കാര്‍മികത്വം വഹിക്കും ,തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടക്കും . തുടര്‍ന്ന് ട്രോക്കലി യൂണിയന്‍ ജാക് ഹാളില്‍ സാംസ്‌കാരിക സന്ധ്യയില്‍, യു കെ യിലെ ഏറ്റവും പ്രശസ്തരായ ഗായകരെ ഉള്‍പ്പെടുത്തി റെക്‌സ് നേതൃത്വം കൊടുക്കുന്ന ഗാനമേളയും അരങ്ങേറും. വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. സ്നേഹവിരുന്നോട് കൂടി തിരുന്നാളാഘോഷങ്ങള്‍ സമാപിക്കും. തിരുനാളില്‍ പങ്കുകൊണ്ട് വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി വികാരി റവ.ഫാ.സജി തോട്ടത്തില്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് കൈക്കാരന്മാരായ ഷിബു എട്ടുകാട്ടില്‍ , ബിനു കിഴക്കയില്‍ എന്നിവരെ ബന്ധപ്പെടുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more