1 GBP = 104.15
breaking news

ഡോ. മൻമോഹൻ സിംഗിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി എയിംസ്

ഡോ. മൻമോഹൻ സിംഗിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി എയിംസ്

ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചെന്നും ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും എയിംസ് അധികൃതർ അറിയിച്ചു.

പനിയെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് ഡോ. മന്‍മോഹന്‍ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചിലെ അണുബാധക്കൊപ്പം അദ്ദേഹത്തിന് ശ്വാസതടസവും നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാർഡിയോളജിസ്റ്റായ ഡോ. നിതീഷ് നായികിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിചരണത്തിൽ ആശുപത്രിയിലെ കാർഡിയോ ന്യൂറോ സെൻററിലുള്ള പ്രൈവറ്റ് വാർഡിലാണ് മൻമോഹൻ സിംഗുള്ളത്.

ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യാഴാഴ്ച മന്‍മോഹന്‍ സിംഗിനെ സന്ദർശിച്ച് ആരോഗ്യവിവരം തിരക്കിയിരുന്നു. എന്നാൽ മന്ത്രി ഫോട്ടോഗ്രാഫറോടൊപ്പം വാർഡിലെത്തിയത് വൻ വിവാദമായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ചിത്രം പുറത്തുവിട്ടതില്‍ അതൃപ്തി പ്രകടിപ്പിച്ച് കുടുംബവും രംഗത്തെത്തിയിരുന്നു. മന്‍സൂഖ് മാണ്ഡവ്യ മന്‍മോഹന്‍ സിംഗിനെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുന്നതിന്റെ ചിത്രമാണ് പുറത്തായത്.

ആശുപത്രിയില്‍ കഴിയുന്നതിനിടെ ഫോട്ടോയെടുക്കുന്നതിനെ മാതാവ് വിലക്കിയിരുന്നെന്നും ഇത് കേള്‍ക്കാതെയാണ് കേന്ദ്രമന്ത്രിക്കൊപ്പമെത്തിയ ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുത്തതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. സംഭവം കുടുംബത്തെ വേദനിപ്പിച്ചുവെന്ന് മന്‍മോഹന്‍ സിംഗിന്റെ മകള്‍ ധമാന്‍ സിംഗ് പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more