1 GBP = 104.15
breaking news

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കും, ഒറ്റക്കെട്ടായി ജോലി ചെയ്യും; ഡി.കെ ശിവകുമാർ

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കും, ഒറ്റക്കെട്ടായി ജോലി ചെയ്യും; ഡി.കെ ശിവകുമാർ

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ഡി. കെ ശിവകുമാർ. 11 മണിക്ക് ഡൽഹിയിൽ യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ ഖാർഗെ അധ്യക്ഷത വഹിക്കും. ഡൽഹിയിലെ യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ജാതി മത പരിഗണനകൾ ഇല്ല. ഒരു മതവും ഒരു ജാതിയും മാത്രമാണ് കോൺഗ്രസിനുള്ളത്.
ഒറ്റക്കെട്ടായി ജോലി ചെയ്യുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ശനിയാഴ്ചയാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കം 19 മന്ത്രിമാര്‍ സത്യവാചകം ചൊല്ലി അധികാരമേല്‍ക്കുക. എം.ബി.പാട്ടീല്‍, ജി.പരമേശ്വര, രാമലിംഗ റെഡ്ഡി, ടി.ബി.ജയചന്ദ്ര,എച്ച്.സി.മഹാദേവപ്പ,കെ.ജെ.ജോര്‍ജ്ജ്, എച്ച്.കെ.പാട്ടീല്‍,സതീഷ് ജാര്‍ക്കിഹോളി,യു.ടി.ഖാദര്‍, ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ എന്നിവർ സഭയിൽ ഉൾപെട്ടിട്ടുള്ളത്

ആറുദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കർണാടകത്തിലെ പുതിയ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ കോൺഗ്രസ്‌ നേതൃത്വം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിപദം മോഹിച്ച പിസിസി പ്രസിഡന്റ്‌ ഡി കെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ പിസിസി പ്രസിഡന്റ്‌ സ്ഥാനത്തും ശിവകുമാർ  തുടരും. ശനിയാഴ്‌ച ബംഗളൂരു ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിലാണ്‌ സത്യപ്രതിജ്ഞ.

വ്യാഴം പുലർച്ചെവരെ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ്‌ ശിവകുമാർ വഴങ്ങിയത്‌. സോണിയ ഗാന്ധിയുടെ നിർബന്ധവും മനംമാറ്റത്തിനു കാരണമായി.
കെ സി വേണുഗോപാലും രൺദീപ്‌ സിങ്‌ സുർജെവാലയും മല്ലികാർജുൻ ഖാർഗെയുമായും സിദ്ധരാമയ്യയുമായും ശിവകുമാറുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രഖ്യാപനമുണ്ടായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more