1 GBP = 104.15
breaking news

ലണ്ടനിലുള്ള ഭാര്യക്ക് പൂനെ കോടതിയിലെത്താന്‍ കഴിയില്ല; സ്‌കൈപിലൂടെ ദന്പതികള്‍ക്കു വിവാഹമോചനം

ലണ്ടനിലുള്ള ഭാര്യക്ക് പൂനെ കോടതിയിലെത്താന്‍ കഴിയില്ല;  സ്‌കൈപിലൂടെ ദന്പതികള്‍ക്കു വിവാഹമോചനം

പൂന: സോഫ്‌റ്റ്വെയര്‍ ജോലിക്കാരായ ദന്പതികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിവാഹമോചനം നേടി. മഹാരാഷ്ട്രയിലെ പൂനയിലാണ് സംസ്ഥാനത്തെ തന്നെ ആദ്യ സ്‌കൈപ്പ് വിവാഹമോചന കേസ് നടന്നത്.

പരാതിക്കാരായ ഭര്‍ത്താവ് സിംഗപ്പൂരിലും ഭാര്യ ലണ്ടനിലുമാണ് ജോലി ചെയ്യുന്നത്. ഹര്‍ജി പരിഗണിച്ച ദിവസം ഭര്‍ത്താവ് കോടതിയില്‍ ഹാജരായെങ്കിലും ഭാര്യക്ക് വീസ ചട്ടങ്ങള്‍ കാരണം എത്താന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ഇവരുടെ അഭിഭാഷകയുടെ അഭ്യര്‍ഥന പരിഗണിച്ച കോടതി, യുവതിക്കു സ്‌കൈപ്പിലൂടെ ഹാജരാകാന്‍ അനുമതി നല്‍കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ദന്പതികള്‍ കോടതിയില്‍ വേര്‍പിരിയല്‍ ഹര്‍ജി നല്‍കിയത്. 2015 മേയിലായിരുന്നു ദന്പതികളുടെ വിവാഹം. ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമാണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍ ഒരു മാസത്തിനുശേഷം ദന്പതികളുടെ വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയും വേര്‍പിരിയലിലേക്കു നയിക്കുകയുമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more