1 GBP = 104.20
breaking news

സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് ഉപരോധിച്ച് ഭിന്നശേഷിക്കാര്‍

സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് ഉപരോധിച്ച് ഭിന്നശേഷിക്കാര്‍

സെക്രട്ടേറിയറ്റിന് മുന്നില്‍ ഭിന്നശേഷിക്കാരുടെ റോഡ് ഉപരോധിച്ചുള്ള സമരം രണ്ടാം ദിനവും തുടരുകാണ്. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് ടിബിഎസ്‌കെ. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

2004 മുതല്‍ 2021 വരെ ജോലി ചെയ്തവരാണ് സ്ഥിര നിയമനം ആവശ്യപ്പെട്ട് ജോലി ചെയ്യുന്നത്. ഇന്നലെ രാവിലെ 10 മണിക്കാണ് റോഡ് ഉപരോധിച്ചു കൊണ്ട് സമരം ആരംഭിച്ചിത്. 2003 വരെ ജോലി ചെയ്ത വരെ സ്ഥിരപ്പെടുത്തി. എന്നാല്‍ അതിന് ശേഷമുള്ള വരെ സ്ഥിരപ്പെടുത്തിയില്ലെന്ന് ചൂണ്ടികാണിച്ചാണ് സമരം.

സമരമാരംഭിച്ച് 24 മണിക്കൂര്‍ പിന്നിട്ടും സര്‍ക്കാര്‍ പ്രശ്‌ന പരിഹാരത്തിനായി ഇടപെട്ടില്ലെന്നാണ് ആരോപണം. വെയിലും മഴയും കൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ഭിന്നശേഷിക്കാരുടെ ഈ സമരമാരംഭിച്ചിട്ട് 24 മണിക്കൂര്‍ പിന്നിട്ടു. എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി താല്‍ക്കാലിക ജോലി ലഭിച്ചവരെ പിരിച്ചുവിട്ട നടപടി തിരുത്തണമെന്നും, സ്ഥിരം നിയമനം നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം. ഒരു മാസം മുമ്പ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയ ഘട്ടത്തില്‍ നടപടി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെന്നാണ് ടിബിഎസ്‌കെ സംഘടന പറയുന്നത്. രേഖാ മൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരക്കാരുടെ നിലപാട്.

അതേസമയം നഗരത്തിലെ പ്രധാന റോഡ് സമരക്കാര്‍ കൈയ്യേറിയതോടെ വന്‍ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. പലയിടങ്ങളിലും വാഹനങ്ങള്‍ വഴി തിരിച്ച് വിട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more