1 GBP = 97.93
breaking news

സംവിധായകന്‍ ദിപന്‍ അന്തരിച്ചു; ഓര്‍മ്മയായത് ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ സംവിധായകന്‍

സംവിധായകന്‍ ദിപന്‍ അന്തരിച്ചു; ഓര്‍മ്മയായത് ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ സംവിധായകന്‍

കൊച്ചി: പ്രശസ്ത സംവിധായകന് ദീപന് (47) അന്തരിച്ചു. വൃക്കരോഗത്തെത്തുടര്ന്ന് ദീര്ഘ നാളായി ചികിത്സയിലായിരുന്നു. രോഗം മൂര്ച്ഛിച്ചതിനെത്തുടര്ന്ന് ഇന്നലെ രാത്രി വീണ്ടും ആശുപത്രിയില് പ്രവേശിപ്പിച്ചുവെങ്കിലും രാവിലെയോടെ അന്ത്യം സംഭവിച്ചു. സംസ്‌ക്കാരം പിന്നീട് തിരുവനന്തപുരത്ത് നടക്കും.

ഷാജി കൈലാസിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു ദിപന്‍ 2003ല്‍ ലീഡര് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പൃഥിരാജ് നായകനായ പുതിയമുഖം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ലീഡര്,ഹീറോ,സിം, ഡികമ്പനി, ഡോള്‍ഫിന്‍ ബാര്‍ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഷാജി കൈലാസിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു.

ജയറാമിനെ നായകനാക്കി ദിപന്‍ ഒരുക്കുന്ന സത്യയാണ് അവസാന ചിത്രം. സത്യയുടെ അണിയറപ്രവര്‍ത്തനങ്ങളിലായിരുന്നു ദിപന്‍ അവസാന സമയങ്ങളില്‍. ഇതിനിടയിലാണ് വൃക്കരോഗം മൂര്‍ച്ഛിച്ച് അദ്ദേഹം ആശുപത്രിയിലാകുന്നത്. എ.കെ സാജന്‍ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് സത്യ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more