1 GBP = 104.13
breaking news

നടിയെ ആക്രമിച്ച കേസ്: ഗൂഢാലോചന നടത്തിയതിന് ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ്: ഗൂഢാലോചന നടത്തിയതിന് ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ കിട്ടിയെന്ന് ക്രൈംബ്രാഞ്ച്. നടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതിനും ക്വട്ടേഷന്‍ നല്‍കിയതിനും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ദിലീപിന്റെ സുഹൃത്ത് ശരത് കേസില്‍ പ്രതിയാകും. തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലും അന്വേഷണം തുടരുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതിനും തെളിവ് നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിച്ചതിനും അധിക കുറ്റങ്ങള്‍ ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്.അനുബന്ധ കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് മാത്രമാണ് പ്രതി.നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ 2017 നവംബറില്‍ ദിലീപിന് ലഭിച്ചു.ശരത്താണ് ദൃശ്യങ്ങള്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ എത്തിച്ചത്. ദൃശ്യങ്ങള്‍ ഒന്നുകില്‍ നശിപ്പിച്ചു. അല്ലെങ്കില്‍ മറച്ച് പിടിക്കുന്നു. ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലേയ്ക്ക് എത്തിയതിന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സാക്ഷിയാണ്. ബാലചന്ദ്ര കുമാറിന് പുറമെ ദിലീപിന്റെ സഹോദരന്‍ അനൂപ്, കാവ്യാ മാധവന്‍, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സാക്ഷി പട്ടികയിലുണ്ട്. നേരത്തെ വിസ്തരിച്ച പല സാക്ഷികളെയും വീണ്ടും വിസ്തരിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തിലേറെ പേജുള്ള അനുബന്ധ റിപ്പോര്‍ട്ടാണ് അന്വേഷണ തയ്യാറാക്കിയിരിക്കുന്നത്.

269ല്‍ അധികം രേഖകള്‍ ക്രൈംബ്രാഞ്ച് കോടതി മുമ്പാകെ ഹാജരാക്കും. 139 പേരെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തു. നൂറിലേറെ സാക്ഷികളും കേസിലുണ്ട്.നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.കേസിലെ ഏറ്റവും സുപ്രധാന തെളിവാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍. വിചാരണ കോടതിയിലിരിക്കെ വിവോ ഫോണ്‍ ഉപയോഗിച്ചാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടതെന്നും വിശദമായി അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് പറയുന്നു. കാവ്യാമാധവനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തെളിവ് നശിപ്പിച്ചതിന് ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കവും ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more