1 GBP =
breaking news

തീവ്രവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദുക്കളെല്ലാം ആര്‍എസ്എസ് ബന്ധമുള്ളവർ : ദിഗ്‌വിജയ് സിംഗ്

തീവ്രവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദുക്കളെല്ലാം ആര്‍എസ്എസ് ബന്ധമുള്ളവർ : ദിഗ്‌വിജയ് സിംഗ്

ആര്‍എസ്എസിനെ തീവ്രവാദപാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിംഗ്. ആര്‍എസ്എസിന്റെ ആശയങ്ങള്‍ മുഴുവന്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവയാണ്. ഇത് അക്രമങ്ങളിലേക്കും തീവ്രവാദത്തിലേക്കുമാണ് നയിക്കുന്നതെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറിയായ സിംഗിന്റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ഏകത യാത്രയുമായി മധ്യപ്രദേശിലാണ് എംപി കൂടിയായി ദിഗ്‌വിജയ് സിംഗ് ഇപ്പോള്‍. ഇവിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആര്‍എസ്എസിനെതിരെ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.

തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹിന്ദുക്കളെല്ലാം തന്നെ ആര്‍എസ്എസുമായി ബന്ധമുള്ളവരാണ്. ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയും ആര്‍എസ്എസിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വലതുപക്ഷ തീവ്രവാദത്തെക്കുറിച്ച് പറയുമ്പോഴെല്ലാം താന്‍ സൂചിപ്പിക്കുന്നത് ആര്‍എസ്എസിനെക്കുറിച്ചാണെന്നും അല്ലാതെ ഹൈന്ദവ അതിക്രമങ്ങളെക്കുറിച്ചല്ലെന്നും നേരത്തെ തന്നെ സിംഗ് അവകാശപ്പെട്ടിരുന്നു. ബിജെപി പാര്‍ട്ടി നേതാക്കളെക്കാള്‍ വലിയ ഒരു ഹൈന്ദവനാണ് താനെന്ന് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിട്ടുള്ള ഒരാള്‍ കൂടിയാണ് രണ്ട് തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ദിഗ് വിജയ് സിംഗ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more