1 GBP = 104.15
breaking news

രാജകീയ വിവാഹ വേദിയിൽ പ്രിൻസ് വില്യമിന് സമീപമുണ്ടായിരുന്ന ഒഴിഞ്ഞ ഇരിപ്പിടം ഡയാന രാജകുമാരിയുടെ ഓർമ്മ പുതുക്കലായിരുന്നെന്ന് ആരാധകർ

രാജകീയ വിവാഹ വേദിയിൽ പ്രിൻസ് വില്യമിന് സമീപമുണ്ടായിരുന്ന ഒഴിഞ്ഞ ഇരിപ്പിടം ഡയാന രാജകുമാരിയുടെ ഓർമ്മ പുതുക്കലായിരുന്നെന്ന് ആരാധകർ

ലണ്ടൻ: ഇന്നലെ വിൻഡ്സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ നടന്ന ഹാരി രാജകുമാരന്റെയും മേഗൻ മെർക്കിലിന്റെയും വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. അതിൽ ഏറ്റവും പ്രധാനമായും ഹാരിയുടെയും വില്യമിന്റെയും മാതാവ് ഡയാന രാജകുമാരിയുടെ സ്മരണകൾ ഉണർത്തിയാണ് വിവാഹം നടന്നതെന്നാണ്. മൂത്തമകൻ വില്യമിന് സമീപമുണ്ടായിരുന്ന ഒഴിഞ്ഞ കസേര ഡയാനയെ ഓർമ്മിപ്പിച്ച് കൊണ്ടുള്ളതെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. എന്നാൽ പ്രോട്ടോകോൾ പ്രകാരം രാജ്ഞിക്ക് മുമ്പിലുള്ള സീറ്റ് ഒഴിച്ചിടണമെന്നാണ് നിയമം. അതനുസരിച്ചാണ് വില്യമിന് തൊട്ടടുത്തുള്ള ഇരിപ്പിടം ഒഴിഞ്ഞു കിടന്നത്.

എന്നാൽ ഡയാന രാജകുമാരിയുടെ സ്മരണകൾ ഓർമ്മിപ്പിച്ച് നിരവധി സന്ദർഭങ്ങൾ വിവാഹച്ചടങ്ങിൽ ഒരുക്കുന്നതിന് രാജകുടുംബം ശ്രദ്ധിച്ചിരുന്നു. രാജകുമാരിക്ക് ഏറ്റവും പ്രിയങ്കരമായ പ്രാർത്ഥനാ ഗീതമായിരുന്നു ഗായകസംഘം ആലപിച്ചത്. ഗാനം ആലപിക്കുമ്പോൾ ഹാരിയും വികാരഭരിതനായിരുന്നു. 1997 ൽ ഡയാനയുടെ ഫ്യുണറലിനും ഇതേ ഗാനം ആലപിച്ചിരുന്നു. ഡയാനയുടെ സഹോദരങ്ങളെല്ലാം തന്നെ വിവാഹച്ചടങ്ങിൽ സന്നിഹിതരായിരുന്നു. ഒരു സഹോദരി ജയിൻ ഫെലോവ്സ് ആയിരുന്നു ബൈബിൾ വായനയും നടത്തിയത്.

കെൻസിംഗ്ടൺ പാലസിലെ ഡയാനയുടെ പൂന്തോട്ടത്തിൽ നിന്ന് ഹാരി തന്നെ പറിച്ചെടുത്ത പൂവുകളാണ് മേഗന് നൽകിയ ബൊക്കെയിൽ ഉണ്ടായിരുന്നത്. ഡയാന രാജകുമാരിക്ക് ഏറെ ഇഷ്ടപ്പെട്ട പൂക്കളായിരുന്നു അവ. മാതാവിന്റെ കുടുംബങ്ങളെയെല്ലാം തന്നെ വിവാഹച്ചടങ്ങുകളിലും ഒരുക്കങ്ങളിലും പങ്കെടുപ്പിക്കാൻ ഹാരിയും വില്യമും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more