1 GBP = 104.15
breaking news

ഡയാനയുടേയും ദോദി അല്‍ഫയാദിന്റേയും ബന്ധം തകര്‍ച്ചയുടെ വക്കിലായിരുന്നുവെന്ന് മുന്‍ പ്രൈവറ്റ് സെക്രട്ടറി

ഡയാനയുടേയും ദോദി അല്‍ഫയാദിന്റേയും ബന്ധം തകര്‍ച്ചയുടെ വക്കിലായിരുന്നുവെന്ന് മുന്‍ പ്രൈവറ്റ് സെക്രട്ടറി

ഡയാന രാജകുമാരിയുടേയും ദോദി അല്‍ഫയാദിന്റേയും പ്രണയബന്ധം തകര്‍ച്ചയുടെ വക്കിലായിരുന്നുവെന്ന് ഡയാനയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. അന്ന് കാറപകടത്തില്‍ ഡയാന കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇരുവരുടേയും ബന്ധം അടുത്ത സമ്മറിനപ്പുറം നിലനില്‍ക്കില്ലായിരുന്നുവെന്നും ഡയാനയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മൈക്കല്‍ ഗിബ്ബിന്‍സ് വെളിപ്പെടുത്തുന്നു.

1997 ആഗസ്റ്റ് 31 ന് പാരീസില്‍ വച്ച് ഇരുവരും കൊല്ലപ്പെടുന്നതിന് മുന്‍പ് ദോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ബോട്ടില്‍ ഡയാനയും ദോദിയും രണ്ട് ദിവസം അവധിക്കാലം ആഘോഷിച്ചിരുന്നു. ആ സമ്മറോടെ ഇരുവരും തമ്മിലുള്ള ബന്ധം അവസാനിക്കുമായിരുന്നുവെന്നും എന്നാല്‍ ആ അവധിക്കാലം തികച്ചും സത്യസന്ധമായി തന്നെയാണ് ഡയാന ആഘോഷിച്ചതെന്നും ഗിബ്ബിന്‍സ് വെളിപ്പെടുത്തുന്നു.

ഇരുവരും വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നുള്ള വാര്‍ത്തകള്‍ ഗിബ്ബിന്‍സ് തള്ളിക്കളഞ്ഞു. ഡയാന ഒരിക്കലും രണ്ടാം വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നില്ലെന്നും ഗിബ്ബിന്‍സ് സണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പുറമേ നോക്കുമ്പോള്‍ ദോദിയുമായുള്ള ബന്ധത്തില്‍ ഡയാന സന്തോഷവതിയായിരുന്നു. എന്നാല്‍ ഉള്ളില്‍ അങ്ങനെയായിരുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ വെളിപ്പെടുത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ഗിബ്ബിന്‍സ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more