1 GBP = 104.17
breaking news

കഴുത്തറ്റം വെള്ളം, ഇപ്പോൾ സുരക്ഷിത സ്ഥാനത്ത്: നന്ദി പറഞ്ഞ് ധർമജൻ

കഴുത്തറ്റം വെള്ളം, ഇപ്പോൾ സുരക്ഷിത സ്ഥാനത്ത്: നന്ദി പറഞ്ഞ് ധർമജൻ

കഴുത്തറ്റം വെള്ളം കയറിയ വീട്ടിൽ നിന്ന് സുരക്ഷിതനായി ഭാര്യവീട്ടിലെത്തിയെന്ന് നടൻ ധർമജൻ ബോൾഗാട്ടി. വെള്ളപ്പൊക്കത്തിൽ അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം അകപ്പെട്ടിരിക്കുകയാണെന്ന ധർമജന്റെ വോയിസ് മെസേജ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു.

കൊച്ചിയിലെ വീട്ടിലായിരുന്നു ധർമജനും കുടുംബവും. കൺട്രോൾ റൂമിൽ വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്നും രണ്ട് നിലയുള്ള വീടാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ധർമജൻ പറയുന്നുണ്ടായിരുന്നു. തന്റെ മെസേജ് പരമാവധി ഷെയർ ചെയത് രക്ഷിക്കണമെന്നും ധർമജൻ അഭ്യർഥിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് രക്ഷപ്പെട്ട കാര്യവും ധർമജൻ ഷെയർ‌ ചെയ്തത്. വഞ്ചിയിലാണ് തന്നെയും കുടുംബത്തെയും രക്ഷിച്ചതെന്നും ഇപ്പോൾ സുരക്ഷിതനാണെന്നും ധർമജൻ പറഞ്ഞു. രക്ഷിച്ച എല്ലാവർക്കും ധർമജൻ നന്ദി പറഞ്ഞു. സമീപ പ്രദേശത്ത് വെള്ളപ്പൊക്കത്തിലകപ്പെട്ടവരെ സഹായിക്കാൻ ധർമജനും മുൻ പന്തിയിലുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more