1 GBP = 104.13
breaking news

ഇന്ത്യയില്‍ നിര്‍മ്മിച്ച ധനുഷ് പീരങ്കികളില്‍ ചൈനീസ് വ്യാജന്‍; സി ബി ഐ അന്വേഷണം ആരംഭിച്ചു

ഇന്ത്യയില്‍ നിര്‍മ്മിച്ച ധനുഷ് പീരങ്കികളില്‍ ചൈനീസ് വ്യാജന്‍; സി ബി ഐ അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ബോഫോഴ്‌സ് തോക്കുകളുടെ മാതൃകയില്‍ ഇന്ത്യയില്‍ നിര്‍മിച്ച ധനുഷ് പീരങ്കികളില്‍ ചൈനീസ് വ്യാജന്‍ കയറിക്കൂടിയത് സി.ബി.ഐ അന്വേഷിക്കുന്നു. പീരങ്കിക്കുവേണ്ട ഉപകരണങ്ങളില്‍ ജര്‍മന്‍ നിര്‍മിതമെന്ന വ്യാജേന ചൈനയില്‍ നിന്നുള്ള ഭാഗങ്ങള്‍ കയറിക്കൂടിയതാണ് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി പരിശോധിക്കുന്നത്.

സംഭവത്തില്‍ ഗൂഢാലോചനയ്ക്കും വഞ്ചനയ്ക്കും വിലകുറഞ്ഞ വ്യാജ ഉത്പന്നങ്ങള്‍ വിറ്റതിനുമാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. ഇതില്‍ സംശയത്തിന്റെ മുന നീളുന്നത് സിധ്‌സെയില്‍സ് സിന്‍ഡിക്കേറ്റ്, ജബല്‍പുര്‍ ഗണ്‍സ് കാര്യേജ് ഫാക്ടറി എന്നിവയ്‌ക്കെതിരെയാണ്. തോക്കുകളുടെ വിതരണക്കാര്‍ ജബല്‍പുര്‍ ഗണ്‍സ് കാര്യേജ് ഫാക്ടറി ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് വിലകുറഞ്ഞ വ്യാജന്‍ തിരുകിക്കയറ്റുകയായിരുന്നു?ൃ ൃൃന്ന് സി.ബി.ഐ ആരാപിച്ചു.

ചൈനയില്‍ നിര്‍മിച്ച വയര്‍ റേസ് റോളര്‍ ബെയിംഗുകളാണ് ജര്‍മനിയില്‍ നിര്‍ിതെന്ന ലേബല്‍ പതിച്ച് ധനുഷ് പീരങ്കികളില്‍ ഉപയാഗിച്ചത്. തോക്കുകളിലെ സുപ്രധാന ഘടകമാണ് വയര്‍ റേസ് റോളര്‍ ബെയറിങ്ങുകള്‍. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ വ്യാപകമായി ഉപയോഗിച്ചതാണ് ധനുഷ് പീരങ്കികള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more