1 GBP = 104.15
breaking news

69 മത് റിപ്പബ്ലിക്​ ദിനാ​േഘാഷത്തിന് രാജ്യ തലസ്ഥാനം ഒരുങ്ങി; അതിഥികളായി ആസിയാൻ രാജ്യങ്ങളിലെ രാഷ്​ട്രത്തലവന്മാർ

69 മത് റിപ്പബ്ലിക്​ ദിനാ​േഘാഷത്തിന് രാജ്യ തലസ്ഥാനം ഒരുങ്ങി; അതിഥികളായി ആസിയാൻ രാജ്യങ്ങളിലെ രാഷ്​ട്രത്തലവന്മാർ

ന്യൂ​ഡ​ൽ​ഹി: 69ാമ​ത്​ റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷ​ത്തി​ന്​ രാ​ജ്യ​ത​ല​സ്​​ഥാ​ന​ത്ത്​ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഇ​ത്ത​വ​ണ ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പ​ത്തം​ഗ രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​ർ അ​തി​ഥി​ക​ളാ​യി എ​ത്തി​യി​ട്ടു​ണ്ട്.

ആ​ദ്യ​മാ​യാ​ണ്​ റി​പ്പ​ബ്ലി​ക്​​ദി​ന ആ​ഘോ​ഷ​ത്തി​ന്​ ഇ​ത്ര​യും പേ​ർ എ​ത്തു​ന്ന​ത്. ആ​സി​യാ​ന്‍ രൂ​പ​വ​ത്​​ക​ര​ണ​ത്തി​​​െൻറ 50ാം വാ​ര്‍ഷി​ക​വും ആ​സി​യാ​നി​ല്‍ ഇ​ന്ത്യ അം​ഗ​ത്വം എ​ടു​ത്ത​തി​​​െൻറ 25ാം വാ​ര്‍ഷി​ക​വു​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ത്ത​വ​ണ​യു​ണ്ട്.

താ​യ്‌​ല​ൻ​ഡ്​, ഇ​ന്തോ​നേ​ഷ്യ, വി​യ​റ്റ്‌​നാം, മ​ലേ​ഷ്യ, ഫി​ലി​പ്പീ​ന്‍സ്, സിം​ഗ​പ്പൂ​ര്‍, മ്യാ​ന്മ​ര്‍, ബ്രൂ​ണെ, കം​ബോ​ഡി​യ, ലാ​വോ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ത​ല​വ​ന്മാ​രാ​ണ് അ​തി​ഥി​ക​ളാ​യെ​ത്തു​ന്ന​ത്. എ​ല്ലാ അ​തി​ഥി​ക​ൾ​ക്കു​മാ​യി രാ​ജ്പ​ഥി​ല്‍ 100 അ​ടി വ​ലു​​പ്പ​ത്തി​ല്‍ പ്ര​ത്യേ​ക ബു​ള്ള​റ്റ് പ്രൂ​ഫ് കാ​ബി​ന്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​ഘോ​ഷ​ത്തി​​​െൻറ ഭാ​ഗ​മാ​യി എ​ങ്ങും ​ ക​ന​ത്ത സു​ര​ക്ഷ​യാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​രി​ക്കു​ന്ന​ത്. നാല് വർഷത്തെ ഇടവേളക്ക് ശേഷം ഇക്കുറി കേരളവും റിപ്പബ്ലിക്‌ദിന പരേഡിൽ പങ്കെടുക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more