1 GBP = 104.23
breaking news

ഡൽഹി മാൾവ്യ നഗറിൽ വൻ തീപിടിത്തം, വ്യോമസേന രംഗത്ത്

ഡൽഹി മാൾവ്യ നഗറിൽ വൻ തീപിടിത്തം, വ്യോമസേന രംഗത്ത്

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാൾവ്യ നഗറിൽ വൻ തീപിടിത്തം. ജനവാസ മേഖലയായ ഖിർക്കിയിലെ ഒരു വെയർഹൗസിനാണ് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വ്യോമസേനയുടെ എം-17 വിമാനങ്ങളടക്കം തീയണക്കാനുള്ള കഠിനശ്രമം തുടരുകയാണ്. ഡൽഹിയിൽ അടുത്തകാലങ്ങളിൽ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ തീപിടിത്തമായാണ് സംഭവം വിലയിരുത്തപ്പെടുന്നത്.
അഗ്‌നിശമന സേനയുടെ എൺപതോളം ഫയർ എഞ്ചിനുകൾ സംഭവം നടന്നുടൻ തന്നെ സ്ഥലത്തെത്തി തീ അണയ്‌ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. സ്‌കൂളുകളടക്കം നിരവധി കെട്ടിടങ്ങൾ സംഭവസ്ഥലത്തിന് അടുത്തുണ്ടെന്നുള്ളതു കൊണ്ടു തന്നെ അതീവ ജാഗ്രതിയിലാണ് അധികൃതർ.

തീപിടിത്തം നടന്നുടൻ തന്നെ സമീപവാസികളെ ഒഴിപ്പിച്ചതിനാൽ അനിഷ്‌ടസംഭവങ്ങൾ ഒഴിവാകുകയായിരുന്നു. എന്നാൽ തീ അണയ്‌ക്കാനുള്ള ശ്രമത്തിനിടെ ഒരു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.

അതേസമയം, നിയമ വിരുദ്ധമായി നിരവധി വെയർഹൗസുകൾ മാൾവ്യ നഗറിലും പരിസരപ്രദേശത്തുമായി പ്രവർത്തിച്ചു വരികയാണെന്ന് സ്ഥലം എം.എൽ.എയും എ.എ.പി നേതാവുമായ സുരഭ് ഭരദ്വാജ് പറഞ്ഞു . ഇതു സംബന്ധിച്ച് മുനിസിപ്പൽ അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഭരദ്വാജ് ആരോപിച്ചു.

ഈ വർഷം വടക്കൻ ഡൽഹിയിലെ വ്യവസായ മേഖലയായ ബവാനയിൽ നടന്ന തീപിടിത്തത്തിൽ 17 പേർ മരിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more